Sunday, 27 October 2019

തോറ്റുപോയ ന്യായങ്ങളും അക്രമപ്രവണതകളും


തോറ്റുപോയ ന്യായങ്ങളും അക്രമപ്രവണതകളും
കേരളത്തിലെ യാക്കോബായവിഭാഗത്തിലെ വൈദീകരും മെത്രാന്മാരും പരമോന്നതകോടതിയുടെ വിധിയോടെ  സഭാസംവിധാനത്തിൽ നിന്നും പൂർണ്ണമായി പുറത്തായി . ഒരു പള്ളിക്ക് വികാരിയെ നിയമിക്കുകയോ ,സ്ഥലം മാറ്റുകയോ ഏതെങ്കിലും തരത്തിൽ ഇടവകഭരണത്തിൽ ഇടപെടുകയോ ചെയ്താൽ  2017  വിധി പ്രകാരം കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരും . ഒരിക്കലും ജയിക്കാനാവില്ല എന്നറിഞ്ഞിട്ടും തങ്ങളുടെ ചെറുപ്പക്കാരെ ആവേശംകൊള്ളിക്കുകയും തെറ്റിലേക്കും അക്രമത്തിലേക്കും തള്ളിവിടുന്നത് എന്തിന് ? നമ്മുടെ ചെറുപ്പക്കാരെ  കേസിലേക്കും ആത്മഹത്യയിലേക്കും  മതനേതാക്കൾ തള്ളിവിടരുത് . ഇന്ത്യൻ  നിയമങ്ങളാണ് നമുക്ക് ബാധകം .കാലഹരണപ്പെട്ടകാനോൻ നിയമം അറബി കടലിൽ എറിയണം .കാലം കരുതിവച്ച  കാര്യങ്ങളാണ് ഇപ്പോൾ പാത്രിയർക്കീസുകാർ അനുഭവിക്കുന്നത് .
ഇന്ന്  അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  കാലാകാലങ്ങളിൽ മറ്റുള്ളവരോട് അവർ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് .വന്ദ്യ തോമസ് പോൾ റമ്പാച്ചൻറെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പാത്രിയർക്കീസ് വിഭാഗം കാട്ടിക്കൂട്ടിയ  വിക്രിയകൾ  ക്രൈസ്തവ സമുദായത്തെ  നാണിപ്പിക്കുന്നവയാണ് .യാക്കോബായവിഭാഗം  കൈവശം വച്ചിരുന്ന പള്ളികൾ എല്ലാ പോകുകയാണ് . ദിവസം രണ്ടും മൂന്നും 20 പള്ളികളിൽ വിധി നടപ്പിലാക്കി വരുന്നു. പള്ളികൾ എല്ലാം നഷ്ടപ്പെടുമെന്ന തിരിച്ചറിവിൽ , ബഹു. കോടതിയുടെ വിധി കാത്തു നിൽക്കുന്ന പരി. ദേവാലയങ്ങൾ   വിഘടിതവിഭാഗം കൊള്ളയടിക്കുകയാണ് .
പള്ളികളിൽ നടന്നുവരുന്ന കൊള്ളയടിയെ പരിശോധിക്കാനായി ബഹു. കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷനെ  നിയമിച്ചിരിക്കുകയാണ് .ഇടുക്കി പന്നൂർ സെന്റ് ജോൺസ് ദേവാലയം ഇന്നലെ  ഓർത്തഡോക്സ് സഭയ്ക്ക്  കൈമാറി. സംഘർഷഭരിതമായ അന്തരീക്ഷത്തിനൊടുവിലാണ് യാക്കോബായ സഭാ അംഗങ്ങൾ പള്ളി ഒഴിഞ്ഞു കൊടുത്തത്. ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരം.130 വർഷം പഴക്കമുള്ള ദേവാലയം വിട്ടുകൊടുക്കാൻ ഏറെ വികാരനിർഭര രംഗങ്ങൾക്കൊടുവിൽ യാക്കോബായ അംഗങ്ങൾ  തീരുമാനിച്ചു.1934  ലെ മലങ്കര സഭാ ഭരണഘടന അനുസരിച്ച് മാത്രമേ  ഇടവകപള്ളികൾ  ഭരിക്കാൻ പാടുള്ളൂ .2002 മാർച്ച്20 ന് നിലവിലുണ്ടായിരുന്ന എല്ലാ പള്ളികൾക്കും വിധി ബാധകമാണ് . ഒരു പ്രതിഷേധത്തിനും  വിധിയെ തടയാനാവില്ല .യോജിക്കാനുള്ള അവസരം  ഇപ്പോഴുമുണ്ട് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment