Friday, 18 October 2019

മാർത്തോമ്മാശ്ലീഹായെ അവഗണിച്ചതാണ് യാക്കോബായ വിഭാഗത്തെ തകർത്തത്

മാർത്തോമ്മാശ്ലീഹായെ  അവഗണിച്ചതാണ് യാക്കോബായ വിഭാഗത്തെ തകർത്തത്

ഒന്നാം നൂറ്റാണ്ടുമുതൽ  കേരളത്തിൽ നിലനിന്നിരുന്ന മലങ്കര സഭയ്ക്ക്  17നൂറ്റാണ്ടിൻറെ അവസാനത്തിൽ   സഹായം നൽകിയതിന്റെ പേരിൽ  അന്ത്യോക്യ പാത്രിയർക്കീസ് മലങ്കര സഭയുടെ അധികാരം കൈയാളാൻ ശ്രമിച്ചതാണ്  കലഹത്തിന് കാരണം . AD 52 മാർത്തോമ്മാശ്ലീഹയാണ്  ഭാരതത്തിൽ ക്രിസ്തു മതം സ്ഥാപിച്ചത് .മാർത്തോമ്മാശ്ലീഹായ്ക്ക് പട്ടത്വമില്ല ,അദ്ദേഹം സഭ സ്ഥാപിച്ചിട്ടില്ല  എന്ന അന്ത്യോക്യ പാത്രിയർക്കീസിൻറെ  മനോഭാവമാണ് കലഹത്തിന് കാരണം . മനോഭാവത്തിൻറെ  മുട്ട ലാർവയും ലാർവ പ്യൂപ്പയും പ്യൂപ്പ രൂപംമാറി പുഴുവുമായി  രൂപമാറ്റം സംഭവിക്കുന്നതുപോല  സഭാതർക്കം  പുതിയ രൂപത്തിലേക്കും .ഭാവത്തിലേക്കും മാറി.

മലങ്കര സഭ  പ്രതിസന്ധികളിലൂടെ കടന്നു പോകുകയായിരുന്നു .പോർട്ടുഗീസുകാർ മലങ്കര സഭയുടെ നല്ലൊരു വിഭാഗത്തെ അടർത്തി സീറോമലബാർ സഭ സ്ഥാപിച്ചു .പിന്നീട് നവീകരണക്കാർ ഉണ്ടായി , ഒരു കൂട്ടം പേർ ഈവാനിയോസ് തിരുമേനിയുടെ കൂടെ  പുനരക്യത്തിനു പോയി .പോയവരൊക്കെ വളരുകയും ചെയ്തു .1665 ലാണ് ആദ്യമായി  സുറിയാനിസഭയിൽ നിന്ന് ഒരു മെത്രാൻ മലങ്കരയിൽ വരുന്നത് . പിറവം ,കോതമംഗലം  തുടങ്ങിയ പള്ളികളൊക്കെ  പതിനാറാം നൂറ്റാണ്ടിന്മുൻപ് പണിതവയാണ് .പിന്നീട് നിരവധി പ്രാവശ്യം പുതുക്കി പണിതുകാണും
.പാത്രിയർക്കീസിന് സർവ്വതും അടിയറ  വയ്ക്കാനുള്ള  വ്യഗ്രരത  മലങ്കര സഭയിൽ ചിലർക്കുണ്ട് .എന്നാൽ മലങ്കരസഭയുടെ പൂർണ അധികാരം മലങ്കര മെത്രാപ്പോലീത്തയ്ക്കാണ് .മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഒരു പാർട്ടിക്കും ,ഒരു വിദേശസഭയ്ക്കും അടിമയല്ല.... എന്നാൽ ആരെയും തലയ്ക്കുമുകളിൽ കയറുവാൻ അനുവദിക്കുകയുമില്ല.അന്ത്യോക്യൻ പാത്രിയർക്കീസ് ഇപ്പോഴും മാർത്തോമ്മാ ശ്ലീഹായാണ് മലങ്കര സഭയുടെ പിതാവ്  എന്ന് അംഗീകരിക്കുന്നില്ല .പാത്രിയർക്കീസും  പോപ്പും പത്രൊസിൻറെ പിൻഗാമികളായി തന്നെ പോകട്ടെ .മാർത്തോമ്മാശ്ലീഹായുടെ  പിൻഗാമിയായി പരിശുദ്ധ കാതോലിക്കാബാവ മതി .വിശ്വാസികൾ സത്യവും ചരിത്രവും മനസിലാക്കി പുത്തൻ കുരിശു പള്ളിയിലേതു പോലെ പ്രവർത്തിക്കുക

Prof. John Kurakar


No comments:

Post a Comment