കുട്ടികളില്‍ സഭാവിഷം കുത്തിവയ്ക്കുന്നത് തലമുറകൾക്ക് ദോഷം ചെയ്യും
കൊച്ചു കുട്ടികളുടെ കൈവിരല്‍ മുറിച്ചിട്ട് ആ രക്തത്തില്‍ സത്യം
ചെയ്യിക്കുന്ന ഏര്‍പ്പാട് വൈകൃതവും
ക്രൂരവുമാണ് . കുട്ടികളില്‍ ഇത്രയും മതവിഷം കുത്തിവച്ചു തെരുവില്‍ ഇറക്കുവാന്‍സമ്മതിച്ച രക്ഷിതാക്കളാണ് യഥാർത്തിൽ കുറ്റക്കാർ
.മതഭ്രാന്തും സഭാഭ്രാന്തും ഭാവി തലമുറയിലേക്ക് പാകരുത് .ദൈവം സ്നേഹമാണെന്നും, നിന്നെപ്പോലെ നിന്‍റെ അയൽക്കാരെ സ്നേഹിക്കണമെന്നു
പറയുകയും, അയൽക്കാര്‍ ഓർത്തഡോക്സ് ആണെങ്കിൽ അവരെ വെറുക്കണമെന്നും പഠിപ്പിക്കുന്ന വൃത്തികെട്ട മതധാർമ്മികത ഉപേക്ഷിക്കണം .സഭയ്ക്ക് തട്ടിക്കളിക്കാൻ കുട്ടികളെ ബലിയാടാക്കരുത് .
ബുക്കും പെൻസിലും പേനയും പിടിയ്‌ക്കേണ്ട കുരുന്നുകളുടെ കയ്യിൽ സൂചി കൊടുത്ത്, കൈവിരലിൽ കുത്തി ചോര പൊടിയുന്നതിൽ നിന്നും അന്ത്യോഖ്യത്തരം എഴുതാൻ പ്രേരിപ്പിക്കുന്ന യാക്കോബായ നേതൃത്വം
.കൊടുംക്രൂരതയാണ് കാട്ടിയത് . വടക്കേ ഇന്ത്യയിലെ വിദ്യാഭ്യാസം ഇല്ലാത്ത ഗോത്രവർഗ്ഗക്കാരിൽ പോലും കാണാത്ത പ്രാകൃതവും നീചവുമായ പ്രവൃത്തിയല്ലേ കോതമംഗലത്ത് ഉണ്ടായത് .
ചെറുപ്പത്തിൽ മുതലേ കുഞ്ഞുങ്ങളിൽ സഭാ
തീവ്രവാദം നിറയ്ക്കുകയല്ലേ ചെയ്യുന്നത്. ചോര കണ്ടാൽ അറയ്ക്കുന്ന നിഷ്കളങ്ക ബാല്യം, എന്തിനും പോന്നവരായി വളരാൻ പ്രേരിപ്പിക്കുകയല്ലേ ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്.? 1934ലെ ഭരണഘടനാ അനുസരിച്ചും
, കോടതി വിധികൾ അംഗീകരിച്ചും കൊണ്ട് ചർച്ചചെയ്ത
രണ്ടുകൂട്ടർക്കും ഒന്നായിപ്പോകാം . കോടതിയും അതാണ് ആഗ്രഹിക്കുന്നത് . രണ്ടായി പോകാനാണ് ആഗ്രഹമെങ്കിൽ അതു
ചെയ്യുക .നവീകരണക്കാരും ,പുനരൈക്യക്കാരും പോയില്ലേ ? പോയവരൊക്കെ വലിയസഭാകളാകുകയും
ചെയ്തു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment