Tuesday, 31 December 2019

ദശാബ്ദങ്ങൾക്കു മുൻപ് കയ്യേറിയ പള്ളികൾ നഷ്‌ടപ്പെടുമെന്ന് കണ്ടപ്പോൾ വിറളി പൂണ്ട് യാക്കോബായക്കാർ

ദശാബ്ദങ്ങൾക്കു മുൻപ്  കയ്യേറിയ പള്ളികൾ നഷ്ടപ്പെടുമെന്ന് കണ്ടപ്പോൾ വിറളി പൂണ്ട്  യാക്കോബായക്കാർ

കോതമംഗലം മാർത്തോമ്മൻ  ഓർത്തഡോൿസ് പള്ളി അങ്കണത്തിൽ നിന്നും ഉയർന്നത് ബാങ്കുവിളി; പള്ളി അങ്കണത്തിൽ  നിസ്‌കാരവും  നടന്നു മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് നടത്തിയ സെക്കുലർ മാർച്ച് യഥാർത്ഥത്തിൽ ഇന്ത്യയെന്താണെന്ന് വിളിച്ചു പറയുന്നതായിരുന്നു. മതമൈത്രീ കേന്ദ്രമായി കോതാമംഗലം പള്ളി മാറുകയായിരുന്നു . എല്ലാ മതവിഭാഗങ്ങളും  സന്തോഷത്തോടെ ഒരുമിച്ച്  കഴിയുന്നയിടമാണ് കേരളം  മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിലുള്ള കോതമംഗലം  ചെറിയപള്ളിയുടെ  വിധി നടപ്പിലാക്കാൻ  അധികാരികൾ  ശ്രമിക്കുന്നതിനിടയിൽ  വിറളി പൂണ്ട്  യാക്കോബായക്കാർ ചെയ്യുന്ന  നടപടികളെ  ആർക്കും  ന്യായികരിക്കാനാവില്ല .
ഓർത്തഡോക്സുകാരെ മുടക്കിയ പാത്രിയർക്കീസിന്റെ കല്പന പള്ളിയകത്ത് സ്ഥാപിച്ച, ഇടവകാംഗം ആയ വികാരിയുൾപ്പടെ ഓർത്തഡോക്സുകാരെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ഒരു വിഭാഗം ആൾക്കാർ  ഓർത്തഡോൿസ് സഭയ്ക്ക് പരിപൂർണ ഉടമസ്ഥാവകാശം ലഭിച്ചിരിക്കുന്ന കോതമംഗലം  ചെറിയ പള്ളിയിൽ  വിഘടിത വിഭാഗം  എന്താണ് ചെയ്തതെന്ന്  അവർക്കുപോലുമറിയില്ല .വിധി മാറുമെന്ന്  കരുതിയാണോ  ഈ നടപടി ?മറ്റുള്ളവരുടെ സപ്പോർട്ട് തങ്ങൾക്കുണ്ടെന്ന് കാട്ടുകയാണോ  ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .? മതമൈത്രിയിലും  സൗഹാർദ്ദതയിലും  ഓർത്തഡോൿസ്സഭ  ലോകത്തിനു  മുന്നിൽ തന്നെയാണ് .
യാക്കൊബായക്കാർ തങ്ങൾ കൈവശം വച്ചിരുന്ന പള്ളികളിൽ  കോടതി വിധി നടപ്പിലാക്കാൻ  തടസ്സം നിൽക്കരുത് .നൂറ്റാണ്ടായി നടന്നുവന്നിരുന്ന  കേസിൻറെ  അന്തിമവിധിയാണ് . പള്ളി ആരും കൊണ്ടുപോകുന്നില്ല അവിടെ തന്നെ ഉണ്ടാകും .1934  ലെ ഭരണഘടന അനുസരിച്ച്  ഭരിക്കുമെന്ന് മാത്രം . ദയവായി പള്ളികൾ നശിപ്പിക്കരുത് ,പരിശുദ്ധൻറെ കബർ പൊളിക്കരുത് . നിങ്ങൾ ചെയ്യുന്ന  ദുഷ്പ്രവർത്തികൾക്ക്  എണ്ണി എണ്ണി ദൈവമുമ്പാകെ  കണക്ക് പറയണ്ട സമയം വരും .മോൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണുനീര് കണ്ടാ മതി എന്ന ചിന്ത ശരിയല്ല . കാര്യങ്ങളൊക്ക  നിങ്ങൾക്ക് അറിയാമല്ലോ ? ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും ഒരുമിച്ചു ജീവിക്കാനവസരം
ഇവിടെയുണ്ട് .പരസ്പരം സഹകരിച്ചും അനുകരിച്ചും ജീവിക്കണം . ഓരോ മതത്തിനും  അതിന്റെതായ  ആചാരാനുഷ്‌ടാനങ്ങളുണ്ട്  എന്ന് തിരിച്ചറിയണം .1934 ലെ ഭരണഘടനയുടെ സാധുത ചോദ്യം ചെയ്യാന്‍ യാക്കോബായ സഭയ്ക്ക് അവകാശമില്ലെന്ന് കോടതി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്.  കോടതി വിധി പ്രകാരം പള്ളി അന്യായമായി കൈവശം വെച്ചിരിക്കുന്ന വിഘടിത വിഭാഗം വീണ്ടും വീണ്ടും ഇന്ത്യന്‍ ഭരണഘടനയെ അപഹസിക്കുകയാണ്. കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ വിധി  അധികം താമസിക്കാതെ നടപ്പിലാകും .ചെറിയ പള്ളിയിൽ അതിക്രമിച്ചു കയറിയിരിക്കുന്ന കലാപകാരികളെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി.നോട്ടീസ് കൈമാറാൻ റവന്യൂ അധികൃതർ പോലീസ് സന്നാഹത്തോടെ ചെറിയ പള്ളിയിലെത്തി കഴിഞ്ഞു.

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday, 25 December 2019

നിയമം കയ്യിലെടുക്കുന്ന ആൾകൂട്ടം

നിയമം കയ്യിലെടുക്കുന്ന ആൾകൂട്ടം
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആയിരങ്ങൾ ഭാരതത്തിലുണ്ട്  .നിയമം കയ്യിലെടുക്കാൻആൾക്കൂട്ടത്തിന് ആര്  അനുമതി നൽകി .പാവപ്പെട്ടവൻറെ ഈ  ദാരുണ മരണങ്ങൾ നൂറ്റാണ്ടുകൾക്കു പിന്നിലെ പ്രാകൃതകാലത്തിലേക്കു നമ്മുടെ രാജ്യത്തെ  കൊണ്ടുപോകുകയാണ് .സാക്ഷരതയുടെയും  സംസ്‌കാരത്തിന്റെയും പുരോഗമന ചിന്തയുടെയും പേരിൽ അഭിമാനംകൊള്ളുന്ന കേരളത്തിലും ആൾകൂട്ടകൊലപാതകങ്ങൾ കുറവല്ല .മധ്യപ്രദേശില്‍ വീണ്ടും വീണ്ടും  ആ.ള്‍ക്കൂട്ട ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും പുരുഷനേയും മറ്റൊരു സ്ത്രീയേയും മരത്തില്‍ കെട്ടിയിട്ടാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.വിവാഹിതയായ മറ്റൊരു സ്ത്രീയുമായി നാടുവിടാന്‍ യുവാവ് ശ്രമിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഇയാളെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പശുവിനെ കൊണ്ടുപോയി എന്നുപറഞ്ഞ് രാജസ്ഥാനിലെ ആൾവാറിൽ അക്ബർ ഖാൻ എന്ന യുവാവിനെ ആൾകൂട്ടം അടിച്ചുകൊന്നു. തൊട്ടടുത്ത ദിവസം മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ മനോരോഗിയായ യുവതിയെ ജനക്കൂട്ടം അടിച്ചുകൊന്നു. ഇന്ന് ഇന്ത്യയിൽ ആൾകൂട്ട കൊലപാതകങ്ങൾ. ലോകത്തിനുമുന്നിൽ ഇന്ത്യാ മഹാരാജ്യം നാണം കെടുമ്പോഴും ദിവസേന  ഇത്  ആവർത്തിക്കുന്നു ആൾക്കൂട്ടത്തിന്റെ ഈ നീതി നടപ്പാക്കൽ. പരിധി വിടുന്നു എന്ന് മനസ്സിലായതുകൊണ്ടാവണം ആൾക്കൂട്ട കൊലപാതകൾക്കെതിരെ നിയമം നിർമിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചത്.
പലപ്പോഴും  വിവേകമല്ല, വികാരമാണ് എപ്പോഴും ആൾക്കൂട്ടങ്ങളെ നയിക്കുന്നത്. ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവും ആൾക്കൂട്ടങ്ങൾ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുക. മാത്രമല്ല, പിടിക്കപ്പെടില്ലെന്നും, പിടിച്ചാൽ തന്നെ രക്ഷപ്പെടാമെന്നുമുള്ള വിശ്വാസവും അവരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നു.പക്ഷെ ഇന്ത്യയിൽ ഇന്ന് നടന്നുവരുന്ന ആൾകൂട്ട കൊലപാതകങ്ങൾ മിക്കതും ആസൂത്രിതമാണെന്ന് കണ്ടെത്തിയിരിക്കെ അവയെ അമർച്ച ചെയ്യാൻ കർശനമായ നിയമം അനിവാര്യമാണുതാനും. എന്നാൽ തങ്ങൾക്കിഷ്ടമില്ലാത്തവരെ സംഘടിതമായി അക്രമിക്കാനും വകവരുത്താനും ഒരു മടിയുമില്ലാത്ത നേതാക്കാൾ നമ്മുടെ നാട്ടിലുണ്ട് .  ഒരു മുസ്‌ലിം പശുവിനെയോ കാളയെയോ കൊണ്ടുപോയാൽ അയാൾ കൊല്ലപ്പെടാൻ മാത്രമുള്ള കുറ്റക്കാരനായി മാറുന്നു. അല്ലെങ്കിൽ അയാളുടെ കൈവശമോ, വീട്ടിലോ ബീഫ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ മതി. ഉത്തർ പ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ ആൾക്കൂട്ടം വീടുകയറി ആക്രമിച്ച് അടിച്ചുകൊന്നത് ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞാണല്ലോ. ആൾകൂട്ട അക്രമങ്ങൾ പെരുകുന്നു എന്നതിനേക്കാൾ അതിനോട് രാജ്യത്തെ സർക്കാരും ഭരണ, രാഷ്ട്രീയ നേതാക്കളും പുലർത്തുന്ന നിസംഗതയാണ് ഏറെ ആപൽക്കരമായിരിക്കുന്നത്.
 ഇത് വെറും നിസംഗതയല്ല, അക്രമികൾക്ക് പ്രോൽസാഹനമായി മാറുകയാണ്.സർക്കാരിന്റെ ഈ നയം പോലീസ് നടപടികളിലും പ്രതിഫലിക്കുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആൾകൂട്ട കൊലപാതകങ്ങൾ നടത്തുന്നവരെ മാത്രമല്ല, അവർക്ക് പരസ്യമായും സോഷ്യൽ മീഡിയയിലും പിന്തുണയും പ്രോൽസാഹനവും നൽകുന്ന എല്ലാവർക്കും കടുത്ത ശിക്ഷ നൽകും വിധത്തിലുള്ള നിയമം കൊണ്ടുവരുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്താലേ ഇത്തരം സംഭവങ്ങൾക്ക് അറുതിവരുത്താനാവൂ.തിരുവനന്തപുരം കോവളത്ത് മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത അജേഷിന്റെയും കൊട്ടാരക്കരയിൽ സദാചാര ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ജി.അനിൽകുമാറിന്റെയും മരണങ്ങളിൽ കേരളീയ സമൂഹം തലതാഴ്ത്തുകതന്നെ വേണം. നിയമം കയ്യിലെടുത്ത് അക്രമത്തിനു മുതിരാൻ ആൾക്കൂട്ടത്തിനു ധൈര്യമുണ്ടാകുന്നതു നാടിന്റെ അധോഗതി കുറിക്കുന്നു.  ഉടുമുണ്ടുരിഞ്ഞു കൈകൾ ചേർത്തുകെട്ടിയ നിലയിൽ, നിസ്സഹായനായി ആൾക്കൂട്ട മർദനമേൽക്കേണ്ടിവന്ന മധുവിന്റെ ദുർവിധി ഇനിയൊരിക്കലും ഇവിടെ ആവർത്തിക്കില്ലെന്നു നാം കരുതിയതാണെങ്കിലും പിന്നെയും സമാന അരുംകൊലകൾ ഉണ്ടാവുന്നതെന്തുകൊണ്ടാണ്? കൊല്ലം ജില്ലയിലെ അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചു നാട്ടുകാർ തല്ലിച്ചതച്ച ബംഗാളി തൊഴിലാളിക്കു ദാരുണാന്ത്യമുണ്ടായത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.
പോക്കറ്റടിച്ചെന്ന് ആരോപിച്ചു രഘു എന്ന യുവാവിനെ പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ അടിച്ചുകൊന്നത് എട്ടു വർഷംമുൻപു കേരളത്തെയാകെ ഞെട്ടിച്ചതാണ്. പൊലീസിന്റെ ശ്രദ്ധയും സാന്നിധ്യവും വേണ്ട ഇടത്ത്, വേണ്ടസമയത്ത് അതില്ലാത്തതുകൊണ്ടുകൂടിയാണ് ഇത്തരം ‘ജനകീയ ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടാകുന്നത്. ആൾക്കൂട്ടമായാൽ എന്തും ചെയ്യാമെന്ന പ്രവണത ഏറിവരുന്നത് ആശങ്കയോടെയേ പരിഷ്കൃത സമൂഹത്തിനു കാണാനാവൂ. ഇത്തരം ആളുകളുടെ കയ്യിലകപ്പെടുന്ന വ്യക്തി കുറ്റം ചെയ്‌തിട്ടുണ്ട് എന്നാണു വാദമെങ്കിൽ അതു പരിശോധിക്കാനും ഉറപ്പുവരുത്താനും നടപടിയെടുക്കാനും ശിക്ഷ വിധിക്കാനുമൊക്കെ ഈ നാട്ടിൽ പൊലീസും കോടതിയും സർക്കാരുമുണ്ട്.ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനും സർക്കാരിനു കഴിയണം.

പ്രൊഫ്. ജോൺ കുരാക്കാർ

BLESSED ARE THE PEACEMAKERS, FOR THEY WILL BE CALLED SONS OF GOD

BLESSED ARE THE PEACEMAKERS, FOR THEY WILL BE CALLED SONS OF GOD
People all over the world celebrate Christmas today as a day of peace and joy. When Jesus was born in Bethlehem, angelic music praised the Lord and offered peace to people of goodwill. Christ, who was considered the saviour of mankind, was not born in a palace but in a stable, thus signifying that the meek and the humble will inherit the earth. The precious peace can be acquired only by our goodwill towards others and by developing tolerance to people of all castes and creeds. Humility will enable us to believe in the equality of men of all hues. This is the true message of Christmas.This cardinal message offers the most needed solution to the ravages the present-day world faces. India, a country historically noted for its spirit of tolerance, is facing some hiccups of intolerance today. Terrorism has spread its tentacles to many parts of the world, hitting innocent people. Even the mighty nations have failed to overpower and contain terrorists. Consequently, people fear that terrorism could cause total annihilation.” Blessed are the peacemakers, for they will be called sons of God.”
In order to escape from such a catastrophe, it is essential that a peaceful world order is established sooner rather than later. In this onerous task, educational institutions can light the lamp of hope. Along with academic excellence, schools should concentrate on character-building among children. As part of value education, schools can inculcate in children the concept of sarva dharmi samanathuva. This means giving equal respect and reverence to all religions. Scholars of different religions can be invited to have inter-religious dialogues, with the participation of children. Organizing periodic inter-religious prayers in schools could pave the right path to induce a sober religious disposition among students.
The day is joyous, the air smells festive and everything is beginning to look up. The festival of Christmas .It brings with it lot of happiness. It commemorates the good, ushers in the new, and encourages feelings of oneness and harmony. Christmas is the time when the whole community comes together and bids adieu to the year, praying for a prosperous and peaceful New Year."God continues to love us all, even the worst of us.""You may have mistaken ideas, you may have made a complete mess of things, but the Lord continues to love you," Wish you Merry Christmas to all.

Prof. John Kurakar

‘സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ,അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’


സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ,അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും
സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടുംഎന്നുമുള്ള യേശു ക്രിസ്തുവിൻറെ വാക്യങ്ങളാണ് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തം . ഇന്ന് ക്രിസ്തുമസ് ദിനമാണ്.  ലോകത്ത് മുഴുവൻ മനുഷ്യരാശിക്കും ശാന്തിയും സമാധാനവും പുലരണമെന്നാഗ്രഹിച്ച ഒരു വലിയ പിറവിയുടെ ഓർമപ്പെരുന്നാൾ. ആ ഓർമതന്നെ സന്തോഷം പകരുന്നതാണ്. ദൈവം മനുഷ്യനായി തീർന്ന പെരുന്നാളാണ്  ഇന്ന് ..ശാന്തിയും സമാധാനവും വെറുതേ ഉണ്ടാകില്ല. അതു നീതിയോടൊപ്പം മാത്രമേ സംഭവിക്കൂ. ലോകമെങ്ങും  അസമത്വവും അസന്തുഷ്ടിയുമാണ് നമുക്കു പെട്ടെന്നുതന്നെ കാണാൻ കഴിയുന്നത്.
രാജ്യത്തിനുള്ളിൽ സംഘർഷം , മതത്തിനുള്ളിൽ സംഘർഷം , എന്തിന് സഭയ്ക്കുള്ളിൽ പോലും സംഘർഷം നടമാടുകായാണ് . നീതിയും ന്യായവും ഹനിക്കപ്പെടുന്നു . നിയമം അനുസരിക്കാൻ മനുഷ്യൻ തയാറാകുന്നില്ല .നീതിക്കുവേണ്ടി പോരാടുന്നവർ ആക്രമിക്കപ്പെടുന്നു ,കൊല്ലപ്പെടുന്നു. .യുദ്ധവും പട്ടിണിയും ഇല്ലാതാക്കുന്നതിൽ മനുഷ്യരാശി ഇപ്പോഴും വിജയം കണ്ടിട്ടില്ല. സ്ത്രീത്വം എവിടെയും അപമാനിക്കപ്പെടുന്നു. മതങ്ങൾ തമ്മിലുള്ള സ്പർധ പെരുകുന്നു.മനുഷ്യർക്ക്  നീതി ലഭിക്കാത്ത ലോകത്ത് എങ്ങനെയാണ് ശാന്തിയും സമാധാനവും ഉണ്ടാവുക? കയ്യൂക്കുള്ളവൻ നിയമം കയ്യിലെടുക്കുന്നു . നീതി നടപ്പിലാക്കേണ്ടവർ ഇരുട്ടിൽ തപ്പുന്നു .യേശു ക്രിസ്തുകാണിച്ചു തന്ന വഴി സഹനത്തിന്റെയും സഹിഷ്ണുതയുടെയും വഴിയാണ് .  എല്ലാവർക്കും  ക്രിസ്മസ് ആശംസകൾ.

പ്രൊഫ്. ജോൺ കുരാക്കാർ

Tuesday, 24 December 2019

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

Prof. John Kurakar a renowned Educationalist is born and brought up at Kottarakkara, in Kollam district of Kerala state. He is an eminent personality who is actively participating in different walks of life. In educational, Social, Cultural, religious and interfaith fields he proved his calibre. He has rendered his service as a Lecturer in the beginning and later he became the Professor in St. Gregorious College, Kottarakkara, for 30 years. He has not only imparted education to the youth but also tuned their life to become a real human being.
In the world of Kaliyuga people are impious, jealous and selfish, they are anxious to become rich all on a sudden. But prof. John Kurakar is an exception. He rendered his service as the Programme Coordinator of the National Service Scheme of the college. He spared his time for Adult and Continuing Education Programme, Population Education Programme of Kerala University and he served as the Secretary of FANSA. For the dedicated service in the field of adult education he has bestowed with cash awards, merit certificates continually for five years from 1982 to 1987.
He is remembering the memorable days he spent with Kerala Sashtra Sahithya Parishad as the State Level Education Programme Convener. He became a Member of the Editorial Board of Sashtra Kerala, Grama Sashtram and Sastragathi.He is a famous writer and published more than 17,000 articles related with Literature, Culture, Science, Finance, Social Problems etc. On all the crucial problems he posted his views through the “Window of Knowledge” ie his website. Upanyasa Manjari, Bhasha Bhushanam, Bhasha Sodhini, Kerala History, Window of Knowledge, Quiz-Quiz etc. were some of the books published by him.
After his retirement Prof. John Kurakar was elected to the post of Global Council Trustee of United Religious Initiative. It is an International Interfaith Organisation constituted for the maintenance of peace and harmony in the world. He is an active Global Member and attended many International Conferences and meetings of URI, in its Head Quarters at Sansfransisco in USA and in different parts of the world. He also participated 6th ‘ World Parliament of Religions at Salt lake City. He attended many Holy book Conferences, National and Zonal Assemblies and expressed his views on various issues and working very hard for the improvement of URI in the world.
For the dedicated and sincere service rendered in different fields various organisations offered many awards and merit certificates to him. He received Bharathiya Guru Sreshta from Pravasi Bharathi, awards and certificates from Kerala University, Gandhiya Nava Sakthi Sangam, United Religions Initiative, National Service Scheme, Adult and Continuing Education and Extension Department etc, for the fruitful service rendered in social service and interfaith activities.
He is the State President of Kerala Kavya Kala Sahithy, a literary and educational organisation rendering its service in more than one hundred schools and colleges. Various training programmes, training for competitive exams, conduct seminars, exhibitions and study tours for the school and college students and youths.
Another social work done by him is in the field of Palliative care. He is now the President of Kerala Palliative Care Initiative. 152 chronic disease and bedridden patients were identified through a field survey and palliative care was offered to them. A special ward was formed in Taluk Hospital Kottarakkara under the supervision of a famous physician Dr. Jayasankar M.B.B.S, M.D; Allopathic and Ayurvedic medical camps, counselling classes and financial assistance to the needy patients and other benevolent services were organised under his leadership.
He is the President of Edan Nagar Residents Association, President of Kurakaran Valiya Veettil Kudumbayogam and President of Global Thinkers Forum and the Gerneral Secretary of Alumni Association of St. Gregorios College, Alumni Trivandrum Chapter and Alumni Baharain Chapter.Under his leadership rain harvesting, bio gas production from cow dung and garbage, planting of saplings and seedlings, protection of stream and river campaigns and different eco-friendly programmes were promoted. He played a pivotal role in the Meenpidippara Tourism Project and in the protection of Pulamon stream campaign also.
His strength is mainly vested in the firm support of his family. His wife is Smt. Molly Jacob a retired Professor of St.Gregorious college, Kottarakkara. God blessed them with two children, daughter named Dr. Manju Kurakar who is an Assistant Professor in Pune Medical College and son Manu Kurakar who is an Assistant Manager at Systems, SBI in Bombay. He also has a 3 year old grand daughter named Jess Mary Kurian.
(Ref: URI- UN Interfaith Text)
Ramachandran Nair

സദാചാരകൊലകൾ കേരളത്തിൽ ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്

സദാചാരകൊലകൾ 
 കേരളത്തിൽ
ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന  കേരളം  ഇന്ന് സദാചാരകൊലപാതകങ്ങളുടെ  നാടായി മാറിയിരിക്കുകയാണ് .സദാചാരത്തിന്റെ ആട്ടിന്‍തോലണിഞ്ഞ  ഒരു കൂട്ടം യുവാക്കൾ  നാട് നന്നാക്കാൻ  ഇറങ്ങിത്തിരിച്ചിരിക്കുകയാണ് .ഏതൊരു സാഹചര്യത്തിലും നിയമം കയ്യിലെടുക്കുവാൻ ജനാധിപത്യവ്യവസ്ഥ അനുവദിക്കുന്നില്ല എന്ന സത്യം  നമ്മുടെ സമൂഹം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. നിയമപരിപാലനത്തിനായി  വ്യവസ്ഥാപിതമായ ഒരു സംവിധാനം രാജ്യത്ത്  നിലവിലുണ്ട് എന്നിട്ടും  എത്രയെത്ര സദാചാര കൊലപാതകങ്ങൾ നടന്നിരിക്കുന്നു ..നിരാലാംബനായ ഒരു സമൂഹത്തിലെ മധുവെന്ന  ചെറുപ്പക്കാരനെ അവന്റെ വിശപ്പടക്കാൻ അവനെടുത്ത ഒരുപിടി അരിയുടെ പേരിൽ അവനെ ഭൂമിയിൽനിന്നും തുടച്ചുനീക്കിയ  മലയാളീ നീ ഈ പാപം എവിടെ കൊണ്ടുകഴുകും.
കുറെ നാൾ മുൻപ് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകൾ ഭർത്താവിനേയും യുവതിയേയും മർദ്ദിച്ചതായി പരാതി. ബന്ധുവീട്ടിൽ പോയി ഒട്ടോറിക്ഷയിൽ വരികയായിരുന്നു ഇരുവരും. കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിർത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരുടെ സമീപത്തേക്ക് വരികയും ഇവരെ മർദ്ദിച്ചെന്നുമാണ് പരാതി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്.തൊടുപുഴ നഗരമധ്യത്തിലും  സദാചാര ഗുണ്ടായിസം നടന്നില്ലേ ?യുവതിക്ക് ഒപ്പം പോയ യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾക്കു കുത്തേറ്റു. സംഘർഷത്തിൽ നാലുപേർക്ക് പരുക്കേറ്റു. സ്വകാര്യ ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ അക്രമിസംഘം ചോദ്യം ചെയ്യുകയായിരുന്നു.മഹാഭാരതത്തിലെ രാസലീലയും കൃഷ്ണകാമുകിമാരുടെ സങ്കല്‍പ്പങ്ങളും, കൊടുങ്ങല്ലൂര്‍ ഭരണിയുമൊന്നും സെന്‍സര്‍ ചെയ്യപ്പെടാതെയോ സദാചാര പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ പെടാതെ പോകുന്നത് ഭാഗ്യം
 നാട്ടിൽ നടക്കുന്ന സദാചാര ഗുണ്ടായിസം കാണുമ്പോൾ അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണങ്ങളുടെയും കാര്യത്തിൽ ഉത്തരേന്ത്യയിൽനിന്ന് ഒട്ടും ഭിന്നമല്ല വിദ്യാസമ്പന്നമായ നമ്മുടെ  കേരളവുമെന്ന് വ്യക്തമായിക്കൊണ്ടിരിക്കയാണ്.ഉത്തരേന്ത്യയിൽ മതവും പശുക്കടത്തുമാക്കെയാണ്  ആൾക്കൂട്ടങ്ങളുടെ അത്യാചാരത്തിന്‌ പ്രേരകമെങ്കിൽ ഇവിടെയത്‌ നടമാടുന്നത് സദാചാരത്തിന്റെ പേരിലാണ്. അട്ടപ്പാടി ആദിവാസികോളനിയിലെ മധുവിന്റെ ദുരനുഭവം ഇനിയൊരിക്കലും ഇന്നാട്ടിൽ ആവർത്തിക്കില്ലെന്ന് എല്ലാവരും ആശിച്ചതാണ്.  വിശന്നുപൊരിഞ്ഞപ്പോൾ അല്പം അരി വിലകൊടുക്കാതെ എടുത്തുവെന്നതാണ് മധുവിൽ ആരോപിതമായ കുറ്റം. വിലകൊടുക്കാതെ അരിയെടുക്കരുതെന്നോ ഒന്നുമില്ലാത്തവർ ഒന്നുമില്ലാത്തവർതന്നെയെന്നോ ഉള്ള അറിവുപോലും നിഷേധിക്കപ്പെട്ടവരുടെ പ്രതീകമായിരുന്നു മധു. മരത്തിൽ കെട്ടിയിട്ട് ക്രൂരമായി തല്ലിയാണ് ആ ജീവൻ ആൾക്കൂട്ടം കവർന്നത്.
നമ്മുടെ തലസ്ഥാനജില്ലയിൽ വീണ്ടും ആൾക്കൂട്ടക്കൊല നടന്നിരിക്കുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു വിചാരണയും കൊലയും. വെള്ളായണി കല്ലിയൂർ മുട്ടയ്ക്കാട് പാപ്പാൻചാണി പുതുവൽ പുത്തൻവീട്ടിൽ അജേഷ് എന്ന യുവാവ് എട്ടുമണിക്കൂറാണ് പീഡനത്തിനും ഭേദ്യത്തിന്  ഇരയായത്. മലയാളിയുടെ ഹിംസാത്മകതയും മനോവൈകൃതവും വെളിവാക്കുന്നതാണ് സമാനതകളില്ലാത്ത ഈ ക്രൂരത. തലകീഴായി കെട്ടിത്തൂക്കി മണിക്കൂറുകളോളം മുളവടികൊണ്ടുള്ള അടി,  തീപ്പൊള്ളിക്കൽ, വെട്ടുകത്തി പഴുപ്പിച്ച് ദേഹം പൊള്ളിക്കൽ, ജനനേന്ദ്രിയത്തിൽ സൂചികയറ്റലും മുളകുപൊടി-കാന്താരി പ്രയോഗവും. വായിൽ തുണികയറ്റി കരയാൻപോലും വിടാതെ മരണത്തിലേക്ക്  തള്ളിയിടുകയായിരുന്നു .ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്ന്‌ തെളിയിക്കുന്നതാണ് കൊട്ടാരക്കര വാളകത്തുനിന്നുള്ള റിപ്പോർട്ട്. അണ്ടൂർ രത്നവിലാസത്തിൽ അനിൽകുമാർ എന്ന ചെറുപ്പക്കാരനെ അവിഹിതബന്ധം ആരോപിച്ചാണ് ആൾക്കൂട്ടം തല്ലിച്ചതച്ച് മരണത്തിലേക്ക്‌ തള്ളിയത്.
 വരാപ്പുഴ പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ മൂന്നാംമുറയും അതിനപ്പുറമുള്ള മുറകളുമുപയോഗിച്ച് ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ക്രൂരമായി കൊലചെയ്ത കേസിൽ പോലീസുദ്യോഗസ്ഥർക്കെതിരേ കുറ്റപത്രം നൽകിയ ദിവസമാണ് ഇതുനടന്നത്. ആൾക്കൂട്ടാതിക്രമത്തിന്റെ, കൊലകളുടെ ഒട്ടേറെ കേസുകളാണ് ഓരോ വർഷവും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറ്റം കണ്ടാൽ അക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യഥാർഥപ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുസമൂഹത്തിന് കടമയുണ്ട്. എന്നാൽ, സ്വയം പ്രതികളെ നിർണയിക്കാനും ശിക്ഷിക്കാനും ആർക്കും അവകാശമില്ല; അത് കുറ്റകൃത്യമാണ്.നിയമം കൈയിലെടുത്ത് അതിക്രമംചെയ്യുന്നവർ പെരുകുന്നുവെന്നതാണ്‌ പ്രശ്നം. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആൾക്കൂട്ടഭീകരതയിൽനിന്ന് ഫാസിസത്തിലേക്ക് അധികദൂരമില്ല. സഹിഷ്ണുതയും സംസ്കാരവുമില്ലാത്ത കൂട്ടങ്ങൾ സ്വയം അധികാരം കൈയിലെടുത്ത്‌ പെരുമാറാൻ തുടങ്ങുമ്പോഴാണ് ദുരന്തങ്ങളുണ്ടാവുന്നത്.

പ്രൊഫ്. ജോൺ കുരാക്കാർ

Monday, 23 December 2019

പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാൻ വൈകുംതോറും അരാജകത്വത്തിനും അക്രമത്തിനും കാരണമാകും


പരമോന്നത കോടതിയുടെ വിധി  നടപ്പിലാക്കാൻ വൈകുംതോറും അരാജകത്വത്തിനും അക്രമത്തിനും കാരണമാകും
മലങ്കരസഭയിലെ പ്രശ്നങ്ങൾക്ക് രാജ്യത്തെ പരമോന്നത നീതി പീഠം തീർപ്പ് കൽപ്പിച്ചിട്ടും തുടരെ തുടരെ ബഹുമാനപ്പെട്ട കോടതികൾ ഉദ്യോഗസ്ഥവൃന്തങ്ങൾക്കും ഭരണഘടന സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങൾ നൽകിയിട്ടും നീതി ലഭിച്ചവൻ ഇന്നും തെരുവിൽ ചോര ഒഴുക്കുകയാണ് .കേസിൽ തോറ്റവർ  അക്രമത്തിന്  മുതിരുകയാണ് . കേരളത്തിൽ  സമാധാന അന്തരീക്ഷം  സൃഷ്ടിക്കാൻ  വിധി ഏത്രയുംവേഗംനടപ്പിലാക്കാൻഅവസരമൊരുക്കുകയാണ് സർക്കാരും ഉത്തരവാദിത്വമുള്ള  വകുപ്പുകളും ചെയ്യേണ്ടത് .
വിധി നടപ്പിലാക്കുന്നത് അനന്തമായി  നീണ്ടുപോയാൽ  നീതിക്കുവേണ്ടി സഹന സമരം നടത്തുന്നവർ വിപ്ലവത്തിലേക്ക് പോകുന്ന കാലം വരില്ലേ? .കയ്യൂക്കുകൊണ്ടേ കാര്യം  നേടാൻ കഴിയൂ  എന്ന സ്ഥിതി സംജാതമാകും . ഇങ്ങനെ വന്നാൽ കോടതിവിധി കൊണ്ട് എന്തുകാര്യം ?അതിവേഗത്തിൽ നീതി നടപ്പിൽ വരുത്താൻ ഇനിയും താമസിക്കരുത് . വിധി നടപ്പിലാക്കാൻ വൈകുന്നതു കാരണം മലങ്കരയിലെ പല പള്ളികളിലും സംഘർഷം ഉണ്ടാവുകയാണ് .അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പീച്ചാനിക്കാട് സെന്റ്.ജോർജ്ജ് തബോർ ഓർത്തഡോക്സ് പളളിയുടെ കരോൾ സംഘത്തിന് നേരേ വിഘടിത വിഭാഗത്തിൻറെ  ആക്രമണം നടന്നിരിക്കുന്നു. മറ്റൊരിടത്ത്.കലാപകാരികളുടെ മർദ്ദനമേറ്റ് ദളിത് യുവാവ് ആശുപത്രിയിലാണ് .സഭയിൽ സമാധാനം ഉണ്ടാകാൻ പരമോന്നത കോടതിയുടെ വിധി ഉടനെ നടപ്പാക്കുകയായാണ് വേണ്ടത് .
പ്രൊഫ്. ജോൺ കുരാക്കാർ

മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ കടമയാണ്

മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ കടമയാണ്
ദൈവത്തിന്റെ സ്വന്തം നാട്എന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ വര്‍ധിച്ച് വരുന്നു. കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും മാതാപിതാക്കൾക്കാണ് .ഇന്ന് കേരളത്തിലെ അനാഥ വൃദ്ധപരിചരണ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരില്‍ നാലും അഞ്ചും മക്കളുള്ള അച്ഛനമ്മമാര്‍ ഒട്ടേറെ ഉണ്ട്. അനാഥരായി ഉള്ളുനീറിക്കഴിയുന്ന അച്ഛനമ്മമാരുടെ എണ്ണം ഞെട്ടിപ്പിക്കുംവിധം മുകളിലേക്കാണ്. 5 വര്‍ഷം കൊണ്ട് ഇത്തരം കേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം 15,000 ത്തില്‍ നിന്ന് 23,823 ആയി. അമ്മമാര്‍ 9,596; അച്ഛന്മാര്‍ 14,227 പേര്‍. ഇതില്‍ മിക്കവരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു.സര്‍ക്കാരിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലുള്ള വൃദ്ധസദനങ്ങള്‍ 5 വര്‍ഷം മുന്‍പ് 520 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 631 എണ്ണമുണ്ട്. കൂടിയത് 111 എണ്ണം. സര്‍ക്കാരിന്റെ 16 കേന്ദ്രങ്ങളില്‍ മാത്രം 834 പേര്‍. ഇതില്‍ 340 േപരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു. രണ്ടില്‍ കൂടുതല്‍ മക്കള്‍ ഉള്ളവരാണ് മിക്കവരും.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സന്നദ്ധസംഘടനകള്‍ നടത്തുന്നതാണ് 615 വൃദ്ധസദനങ്ങള്‍. ഇവിടെയാണ് ഏകദേശം 23,000 പേരും. സര്‍ക്കാരിന്റെ അറിവോടെ നടക്കുന്ന അനാഥാലയങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണിത്. അതല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും അനാഥരാക്കപ്പെട്ട രക്ഷിതാക്കളുണ്ടെന്ന് അധികൃതര്‍ തന്നെ പറയുന്നു.സ്നേഹവും കടപ്പാടുമില്ലാതെ അവനവനിലേക്കുമാത്രം ചുരുങ്ങുന്ന പുതിയ തലമുറയ്ക്ക് മാതാപിതാക്കൾ ഭാരമായി മാറുന്നു എന്നത് ഒരു കാരണം മാത്രമാണ്.  സംസ്ഥാനത്തെ വയോജനങ്ങളുടെ ജനസംഖ്യാനുപാതം കൂടുന്ന മുറയ്ക്ക് വൃദ്ധസദനങ്ങളുടെ എണ്ണവും പെരുകുന്നു.
 കേരളത്തിൽ 60 വയസ്സിനുമുകളിലുള്ളവർ 42 ലക്ഷത്തോളംവരും. 60 വയസ്സുകഴിഞ്ഞവരുടെ എണ്ണം 1981-ൽ മൊത്തം ജനസംഖ്യയുടെ ഏഴുശതമാനമായിരുന്നു. 2025 ആകുമ്പോഴേക്കും ജനസംഖ്യയുടെ 20 ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണ് അനുമാനം. വയോജനങ്ങളുടെ ജനസംഖ്യാനുപാതം കൂടുതലുള്ള ജപ്പാൻ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയരാജ്യങ്ങളുടെ നിരയിലേക്കാണ് ഇതോടെ കേരളംമാറുന്നത്. മക്കളുടെ സംരക്ഷണവും കരുതലും സ്നേഹവും കൊതിക്കുന്നവരാണ് മാതാപിതാക്കളെല്ലാംതന്നെ. അതുകൊണ്ട് വൃദ്ധസദനങ്ങളിലേക്കുള്ള യാത്ര അവർക്ക് സമ്മാനിക്കുന്നത് അരക്ഷിതത്വവും വേദനയും മാത്രമാവും. മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യങ്ങളും തേടി നാടുംവീടും വിടേണ്ടിവരുന്നവർ നമ്മുടെ സംസ്ഥാനത്ത് കുറവല്ല. വൃദ്ധസദനങ്ങൾ എന്നത് ചിലപ്പോഴൊക്കെ  അനിവാര്യതയായി മാറുന്നത് അപ്പോഴാണ്.എന്നാൽ ചിലർ  അച്ഛനമ്മമാരെ ഭാരമായിക്കണ്ട് റോഡരികിലും ആരാധനാലയങ്ങളിലും ആശുപത്രികളിലും ഉപേക്ഷിച്ചുപോവുന്ന, മനുഷ്യത്വമില്ലാത്തവരും നമ്മുടെ കൂട്ടത്തിലുണ്ട് .പല  വികസിത രാജ്യങ്ങളിലും പ്രായമായവരുടെ സംരക്ഷണച്ചുമതല പൂർണമായും സർക്കാരിനാണ്. താമസം, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങളൊക്കെയും തദ്ദേശസ്ഥാപനങ്ങൾ വഴിയാണ്  ഒരുക്കുന്നത്. സാർവത്രിക പെൻഷൻ സംവിധാനങ്ങളും അത്തരംരാജ്യങ്ങളിൽ നിലവിലുണ്ട്. വയോജന സംരക്ഷണ കാര്യത്തിൽ  നമ്മുടെസർക്കാരും  കാര്യമായി  ഇടപെടേണ്ടിയിരിക്കുകയാണ് .

പ്രൊഫ്.ജോൺ കുരാക്കാർ

Sunday, 22 December 2019

ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് പോകുകയാണോ ?


ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക്  പോകുകയാണോ ?

ഇന്ത്യ ഭരണഘടനമൂല്യങ്ങൾ സൂക്ഷിക്കുന്ന ജനാധിപത്യ രാഷ്‌ട്രത്തിൽനിന്ന്‌ അതിന്‌ വിലകൽപ്പിക്കാത്ത ഏകാധിപത്യ രാഷ്‌ട്രീയത്തിലേക്ക്‌ മാറിക്കൊണ്ടിരിക്കുകയാണോ  എന്ന് അമേരിക്കൻ  പത്രങ്ങൾ ചോദിക്കുന്നു ?സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കു മുകളിൽ കരിനിഴൽ വീണിരിക്കുകയാണ്‌. .പുതിയ നിയമം മുസ്ലീങ്ങൾക്കെതിരായ വിവേചനമാണ്‌. അയൽരാജ്യങ്ങളിൽനിന്ന്‌ ഹിന്ദു, സിക്ക്‌, പാർസി, ജയിൻ, ബുദ്ധിസ്‌റ്റ്‌, ക്രിസ്‌ത്യൻസ്‌ എന്നിവരെ പൗരൻമാരായി ഉൾപ്പെടുമെന്ന്‌ പറയുമ്പോൾ പുറത്താക്കപ്പെടുന്നവരെക്കുറിച്ച്‌ പറയുന്നില്ല.ഇന്ത്യയുടെ തൊഴിലില്ലായ്‌മ നിരക്ക്‌ കഴിഞ്ഞ നാല്‌ ദശാബ്‌ദങ്ങളിലെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണ്‌. നോട്ട്‌ നിരോധനം കാരണം ഒന്നരക്കോടി ആളുകളുടെ തൊഴിലാണ്‌ നഷ്‌ടപ്പെട്ടത്‌.
രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ നേരിടുന്നതിൽ മോഡി പരാജയപ്പെട്ടെന്നുംഅമേരിക്കൻ  പത്രം എഴുതുന്നു .ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിസമൂഹത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഹാർവാഡ് സർവകലാശാലയിലെ മുന്നൂറിലധികം വിദ്യാർഥികളും പൂർവവിദ്യാർഥികളും  ക്യാമ്പസിൽ ഒത്തുചേർന്നു. ഇന്ത്യന്‍ ഭരണഘടന ഉറക്കെ വായിച്ചുകൊണ്ടാണ്  യോഗം തുടങ്ങിയത്. ഐ​ക്യാദാര്‍ഢ്യം പ്രഖ്യാപിച്ച കത്തില്‍  നൂറുകണക്കിന് വിദ്യാർഥികൾ ഒപ്പിട്ടു.സർവകലാശാലയിലെ അധ്യാപകരും  പ്രതിഷേധത്തെ അനുകൂലിച്ചു രംഗത്തെത്തി.ശാസ്‌ത്രജ്ഞരും എൻജിനിയർമാരും ഡോക്ടർമാരും ഇടതുപക്ഷക്കാരും സാംസ്‌കാരിക പ്രവർത്തകരും കലാപ്രവർത്തകരും അടക്കം നിരവധിയാളുകൾ കഴിഞ്ഞദിവസം മാസച്യുസെറ്റ്‌സ്‌ ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയുടെ പടികളിൽ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു.
അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. "ദ വാൾസ്‌ട്രീറ്റ്‌ ജേണൽ", "ദ വാഷിങ്‌ടൺ പോസ്‌റ്റ്‌', "ദ ന്യൂയോർക്ക്‌ ടൈംസ്‌" എന്നീ പത്രങ്ങളാണ്‌ ഇന്ത്യയിലെ പ്രതിഷേധവാർത്ത ഒന്നാംപേജിൽ നൽകിയിട്ടുള്ളത്‌. വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഷേധങ്ങളുടെ ചിത്രം അടക്കമാണ്‌ പത്രങ്ങൾ ഇറങ്ങിയിട്ടുള്ളത്‌.ഹാർവാഡിലും ഓക്‌സ്‌ഫോഡിലും കൊടുംതണുപ്പിനെ അവഗണിച്ച് വിദ്യാർഥികളും അധ്യാപകരും പ്രതിഷേധ മാർച്ചുകൾ നടത്തി. ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജർമനിയിലെ ബെർലിനിലും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലും ഇന്ത്യൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു.മുസ്ലിങ്ങളോട്‌ വിവേചനപരമായ ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച്‌ മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതിർ മുഹമ്മദ്‌. ഈ നിയമം കാരണം ആളുകൾ മരിക്കുകയാണ്‌. വിവിധ മതങ്ങളിൽ പെട്ടവർ കഴിഞ്ഞ 70 വർഷമായി പ്രശ്‌നങ്ങളൊന്നുമില്ലാതെ പൗരന്മാരായി കഴിഞ്ഞുവന്ന ഇന്ത്യയിൽ ഇപ്പോൾ പുതിയ പൗരത്വ നിയമത്തിന്റെ ആവശ്യം  എന്തായിരുന്നെന്ന്‌ അദ്ദേഹം ചോദിച്ചു.

പ്രൊഫ്. ജോൺ കുരാക്കാർ