കട്ടച്ചിറപ്പള്ളിയിൽ പേടകത്തിൽ വച്ചിരുന്ന അമ്മച്ചിക്ക് ശാപമോക്ഷം.ഇരുളിൻറെ മറവിൽ അതിക്രമിച്ചു കയറിയവർ കുറ്റക്കാർ തന്നെ .
ഒരു അമ്മച്ചിയുടെ ശരീരം ഒരുമാസം വീട്ടുവളപ്പിൽ പേടകത്തിൽ വച്ചിരുന്ന ശേഷം ഇരുളിൻറെ മറവിൽ അതിക്രമിച്ചു കയറി ഇന്നലെ കുഴിച്ചിടണമായിരുന്നോ ?പാവപെട്ട അമ്മച്ചിയുടെ വീട്ടുകാർ വഞ്ചിതരാകുകയായിരുന്നു. മലങ്കര ഓർത്തഡോൿസ് സഭയിലെ വികാരി പൂർണബഹുമതികളോടെ അടക്കി തരാം എന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ 25ഓളം ദിവസം വീട്ടുമുറ്റത്തു പേടകത്തിൽ ആ അമ്മച്ചിയെ കിടത്തമായിരുന്നോ ?വിവേകത്തോടെ പെരുമാറാനുള്ള ബുദ്ധി ഇനിയുള്ള വീട്ടുകാർക്കെങ്കിലും ഉണ്ടാകട്ടെ .രാത്രിയുടെ മറവിൽ പള്ളിയുടെ ഗേറ്റ് തകർത്തു കട്ടച്ചിറയിൽ വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു . കോടതി ഉത്തരവുകൾ എല്ലാം ലംഘിച്ചു നാട്ടിലെ നിയമത്തെ വരെ വെല്ലു വിളിച്ചുകൊണ്ടു അരാജകത്വം സൃഷ്ടിക്കുന്ന പാത്രിയർക്കീസ് വിഭാഗത്തോട് ഒന്ന് ചോദിക്കട്ടെ മരിച്ച ആ അമ്മച്ചിക്ക് മാന്യമായ ഒരു അടക്കം എങ്കിലും നിങ്ങള്ക്ക് കൊടുക്കാമായിരുന്നു . ഉന്നതന്മാരുടെ മൃതശരീരം ഓർത്തഡോക്സ് വികാരിയുടെ സാന്നിധ്യത്തിൽ നടത്തുന്നു .പാവപ്പെട്ടവൻറെ മൃതശരീരം വച്ച് വിലപേശുന്നു ,അവസാനവും ഇരുളിൻറെ മറവിൽ കുഴിച്ചിടുന്നു .
പിറവം വലിയ പള്ളിയിൽ പാത്രിയർക്കീസ് വിഭാഗം ഇന്നലെ അതികർമിച്ചു ആക്രമണം.നടത്തി .കോതമംഗലം വിധി നടത്തിപ്പ് മുൻനിർത്തിയാണ് ഇതെന്ന് ആർക്കാണ് അറിയാത്തത് .മലങ്കര സഭ ശാശ്വത സമാധാനത്തിലേക്കു നീങ്ങുമ്പോൾ അത് തകർക്കാൻ നീക്കവുമായി അകത്തുന്നും പുറത്തുന്നും സമ്മർദങ്ങൾ ചെലുത്തി മലങ്കര സഭയെ ഒറ്റപ്പെടുത്തുക എന്ന ഗൂഡ തന്ത്രം അണിയറയിൽ രചിക്കപ്പെടുന്നു..അത് ഒരിക്കലും വിജയിക്കില്ല . വിധി നടപ്പാവുകതന്നെ ചെയ്യും .ഓർത്തഡോൿസ് സഭയെ പ്രകോപിപ്പിക്കുംതോറും അവർ തങ്ങൾക്കു അനുകൂലവുമായ വിധി തിടുക്കത്തിൽ നടപ്പിലാക്കിയെടുക്കും .സർക്കാർ വഴിവിട്ട് രണ്ടുവർഷമായി നിങ്ങളെ സഹായിക്കുകയാണ് .ഇതിൽക്കൂടുതൽ അവർക്കാവില്ല .പരമോന്നതകോടതിയുടെ വിധി അംഗീകരിച്ചശേഷം സമവായത്തിലേക്കും ചർച്ചയിലേക്കും പോകുക .ഇപ്പോൾ തോറ്റവർ ജയിച്ചവരെപോലെയാണ് .അവർ ഓർത്തഡോൿസ് സഭയെ വെല്ലുവിളിക്കുകയാണ് ,സഭയെ അപഹസിക്കുകയാണ് . ഇതര സഭാനേതാക്കൾക്കു എന്തുചെയ്യാൻ കഴിയും . അവർ മലങ്കരസഭയിൽ നിന്ന് പോയപ്പോൾ കോടതിവിധി അംഗീകരിച്ച് പോയവരാണ് .പാത്രിയർക്കീസ് വിഭാഗം അറിയേണ്ട ഒരുകാര്യമുണ്ട് .കലക്കവെള്ളത്തിൽ മീൻപിടിക്കാൻ പലരും ശ്രമിക്കും .കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് കണ്ടു വല്ലാതെ വിഷമിക്കുന്ന നിങ്ങളോട് പറയട്ടെ.. മണ്ണു പോകുന്നതിന് നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല... അത് യഥാർത്ഥ ഉടമസ്ഥൻന്റെ അടുക്കലേക്കാണ് ഇപ്പോൾ ചെന്ന് ചേരുന്നത് , ആൾക്കൂട്ടങ്ങൾക്ക് മണ്ണൊലിപ്പിനെ തടഞ്ഞു നിർത്താനാവില്ല. മലങ്കര സഭയുടെ നേതൃത്വത്തെ അക്രമം കൊണ്ടും ആൾകൂട്ടം കൊണ്ടും ആർക്കും വരുതിയിലാക്കാൻ കഴിയില്ല .സത്യം ജയിക്കും, വിജയം സത്യത്തിനു മാത്രം. അസത്യം വേഗത്തിൽ വരും സത്യം വളരെ പതുക്കെമാത്രം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment