സദാചാരകൊലകൾ
കേരളത്തിൽ
ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന്
സദാചാരകൊലപാതകങ്ങളുടെ നാടായി
മാറിയിരിക്കുകയാണ് .സദാചാരത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഒരു
കൂട്ടം യുവാക്കൾ നാട്
നന്നാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്
.ഏതൊരു സാഹചര്യത്തിലും നിയമം കയ്യിലെടുക്കുവാൻ ജനാധിപത്യവ്യവസ്ഥ അനുവദിക്കുന്നില്ല എന്ന സത്യം നമ്മുടെ
സമൂഹം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. നിയമപരിപാലനത്തിനായി വ്യവസ്ഥാപിതമായ
ഒരു സംവിധാനം രാജ്യത്ത് നിലവിലുണ്ട്
എന്നിട്ടും എത്രയെത്ര
സദാചാര കൊലപാതകങ്ങൾ നടന്നിരിക്കുന്നു ..നിരാലാംബനായ ഒരു സമൂഹത്തിലെ മധുവെന്ന ചെറുപ്പക്കാരനെ
അവന്റെ വിശപ്പടക്കാൻ അവനെടുത്ത ഒരുപിടി അരിയുടെ പേരിൽ അവനെ ഭൂമിയിൽനിന്നും തുടച്ചുനീക്കിയ മലയാളീ
നീ ഈ പാപം എവിടെ
കൊണ്ടുകഴുകും.
കുറെ നാൾ മുൻപ് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകൾ ഭർത്താവിനേയും യുവതിയേയും മർദ്ദിച്ചതായി പരാതി. ബന്ധുവീട്ടിൽ പോയി ഒട്ടോറിക്ഷയിൽ വരികയായിരുന്നു ഇരുവരും. കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിർത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരുടെ സമീപത്തേക്ക് വരികയും ഇവരെ മർദ്ദിച്ചെന്നുമാണ് പരാതി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്.തൊടുപുഴ നഗരമധ്യത്തിലും സദാചാര
ഗുണ്ടായിസം നടന്നില്ലേ ?യുവതിക്ക് ഒപ്പം പോയ യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾക്കു കുത്തേറ്റു. സംഘർഷത്തിൽ നാലുപേർക്ക് പരുക്കേറ്റു. സ്വകാര്യ ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ മൂന്നംഗ അക്രമിസംഘം ചോദ്യം ചെയ്യുകയായിരുന്നു.മഹാഭാരതത്തിലെ രാസലീലയും കൃഷ്ണകാമുകിമാരുടെ സങ്കല്‍പ്പങ്ങളും, കൊടുങ്ങല്ലൂര്‍ ഭരണിയുമൊന്നും സെന്‍സര്‍ ചെയ്യപ്പെടാതെയോ സദാചാര പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ പെടാതെ പോകുന്നത് ഭാഗ്യം
നാട്ടിൽ
നടക്കുന്ന സദാചാര ഗുണ്ടായിസം കാണുമ്പോൾ അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണങ്ങളുടെയും കാര്യത്തിൽ ഉത്തരേന്ത്യയിൽനിന്ന് ഒട്ടും ഭിന്നമല്ല വിദ്യാസമ്പന്നമായ നമ്മുടെ കേരളവുമെന്ന്
വ്യക്തമായിക്കൊണ്ടിരിക്കയാണ്.ഉത്തരേന്ത്യയിൽ മതവും പശുക്കടത്തുമാക്കെയാണ് ആൾക്കൂട്ടങ്ങളുടെ
അത്യാചാരത്തിന് പ്രേരകമെങ്കിൽ ഇവിടെയത് നടമാടുന്നത് സദാചാരത്തിന്റെ പേരിലാണ്. അട്ടപ്പാടി ആദിവാസികോളനിയിലെ മധുവിന്റെ ദുരനുഭവം ഇനിയൊരിക്കലും ഇന്നാട്ടിൽ ആവർത്തിക്കില്ലെന്ന് എല്ലാവരും ആശിച്ചതാണ്. വിശന്നുപൊരിഞ്ഞപ്പോൾ
അല്പം അരി വിലകൊടുക്കാതെ എടുത്തുവെന്നതാണ് മധുവിൽ ആരോപിതമായ കുറ്റം. വിലകൊടുക്കാതെ അരിയെടുക്കരുതെന്നോ ഒന്നുമില്ലാത്തവർ ഒന്നുമില്ലാത്തവർതന്നെയെന്നോ
ഉള്ള അറിവുപോലും നിഷേധിക്കപ്പെട്ടവരുടെ പ്രതീകമായിരുന്നു മധു. മരത്തിൽ കെട്ടിയിട്ട് ക്രൂരമായി തല്ലിയാണ് ആ ജീവൻ ആൾക്കൂട്ടം
കവർന്നത്.
നമ്മുടെ തലസ്ഥാനജില്ലയിൽ വീണ്ടും ആൾക്കൂട്ടക്കൊല നടന്നിരിക്കുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു
വിചാരണയും കൊലയും. വെള്ളായണി കല്ലിയൂർ മുട്ടയ്ക്കാട് പാപ്പാൻചാണി പുതുവൽ പുത്തൻവീട്ടിൽ അജേഷ് എന്ന യുവാവ് എട്ടുമണിക്കൂറാണ് പീഡനത്തിനും ഭേദ്യത്തിന് ഇരയായത്.
മലയാളിയുടെ ഹിംസാത്മകതയും മനോവൈകൃതവും വെളിവാക്കുന്നതാണ് സമാനതകളില്ലാത്ത ഈ ക്രൂരത. തലകീഴായി
കെട്ടിത്തൂക്കി മണിക്കൂറുകളോളം മുളവടികൊണ്ടുള്ള അടി, തീപ്പൊള്ളിക്കൽ,
വെട്ടുകത്തി പഴുപ്പിച്ച് ദേഹം പൊള്ളിക്കൽ, ജനനേന്ദ്രിയത്തിൽ സൂചികയറ്റലും മുളകുപൊടി-കാന്താരി പ്രയോഗവും. വായിൽ തുണികയറ്റി കരയാൻപോലും വിടാതെ മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു
.ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് കൊട്ടാരക്കര വാളകത്തുനിന്നുള്ള റിപ്പോർട്ട്. അണ്ടൂർ രത്നവിലാസത്തിൽ അനിൽകുമാർ എന്ന ചെറുപ്പക്കാരനെ അവിഹിതബന്ധം ആരോപിച്ചാണ് ആൾക്കൂട്ടം തല്ലിച്ചതച്ച് മരണത്തിലേക്ക് തള്ളിയത്.
വരാപ്പുഴ
പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ മൂന്നാംമുറയും അതിനപ്പുറമുള്ള മുറകളുമുപയോഗിച്ച് ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ക്രൂരമായി കൊലചെയ്ത കേസിൽ പോലീസുദ്യോഗസ്ഥർക്കെതിരേ കുറ്റപത്രം നൽകിയ ദിവസമാണ് ഇതുനടന്നത്. ആൾക്കൂട്ടാതിക്രമത്തിന്റെ, കൊലകളുടെ ഒട്ടേറെ കേസുകളാണ് ഓരോ വർഷവും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കുറ്റം കണ്ടാൽ അക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യഥാർഥപ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുസമൂഹത്തിന് കടമയുണ്ട്. എന്നാൽ, സ്വയം പ്രതികളെ നിർണയിക്കാനും ശിക്ഷിക്കാനും ആർക്കും അവകാശമില്ല; അത് കുറ്റകൃത്യമാണ്.നിയമം കൈയിലെടുത്ത് അതിക്രമംചെയ്യുന്നവർ പെരുകുന്നുവെന്നതാണ് പ്രശ്നം. ആവർത്തിച്ചുകൊണ്ടിരിക്കുന്ന
ഈ ആൾക്കൂട്ടഭീകരതയിൽനിന്ന് ഫാസിസത്തിലേക്ക് അധികദൂരമില്ല. സഹിഷ്ണുതയും സംസ്കാരവുമില്ലാത്ത കൂട്ടങ്ങൾ സ്വയം അധികാരം കൈയിലെടുത്ത് പെരുമാറാൻ തുടങ്ങുമ്പോഴാണ് ദുരന്തങ്ങളുണ്ടാവുന്നത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment