ഇന്ത്യൻ ഓർത്തഡോൿസ് സഭയും അന്ത്യോക്യൻ ഓർത്തഡോൿസ് സഭയും
കഴിഞ്ഞ നൂറോളം വർഷമായി നടന്നുവന്നിരുന്ന മലങ്കര സഭ കേസ്സിന്റെ അന്തിമവിധി വന്നു കഴിഞ്ഞു. അതിന്റെ നടത്തിപ്പുകൾ പല ഇടങ്ങളിലും നടക്കുകയാണല്ലോ .പല പള്ളികളിലും വൈകാരികമായ പല രംഗങ്ങളും നാം കാണുകയാണ് .നിസാരമായ ഒരു കാരണത്തിന്റെ പേരിൽ രണ്ടു ചേരിയായി തിരിഞ്ഞ് കേസ്സും, അടിയും, വഴക്കും ,പള്ളി പൂട്ടിക്കലും മറ്റുമായി ദിവസവും കടന്നുപോകുകയാണ് .ഭാരതത്തിൻറെ പരമോന്നത കോടതിയുടെ അന്തിമ വിധിലഭിച്ചിട്ട് മലങ്കര ഓർത്തോഡോസ്സഭക്ക് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു .വിധി പൂർണമായി നടപ്പാക്കികിട്ടാത്തിൽ പതിനായിരങ്ങൾ ദിവസവുംപ്രതിഷേധിക്കുകയാണ് .നീതിനിഷേധം എന്നുപറഞ്ഞ് പാത്രിയർക്കീസ് വിഭാഗവും പ്രതിഷേധം ശക്തിപ്പെടുത്തുകയാണ് സെക്രട്ടേറിയറ്റ് നടയിൽ ഒരുമാസമായി പന്തലുകെട്ടി അവർ സമരം ചെയ്യുന്നു . ഇതിനു ഒരു അവസാനം വേണം . വടക്കുള്ള ഏതാനം ഭദ്രാസനങ്ങളാണ് ഇങ്ങനെ ദുരിതത്തിൽ കഴിയുന്നത് . തെക്കോട്ടു പാത്രിയർക്കീസ് വിഭാഗം ഇല്ലെന്നുതന്നെ പറയാം .വടക്കൻ ഭദ്രാസനങ്ങളിൽ പാത്രിയർക്കീസ് വിഭാഗം ജനങ്ങളെ പറ്റിക്കുകയാണ് അവർ എന്തൊക്കെ പറഞ്ഞു അപ്പീലിനെ കുറിച്ചു പറഞ്ഞ് പ്രതീക്ഷ തന്നു, പിന്നെ ഫുൾബെഞ്ചിനെ കറിച്ചു പറഞ്ഞു, റിവ്യൂ പെറ്റീഷ്യനെ കുറിച്ചു പറഞ്ഞു. പിന്നെ പലതും പറഞ്ഞു ക്യൂറേറ്റി പെറ്റീഷൻ, ആധാരം കൈയിലുണ്ട്,1934 ഭരണഘടന രജിസ്റ്റർ ചെയ്യതിട്ടില്ല, ഒറിജിനൽ ഞങ്ങടെ കൈയിലുണ്ട് അതെല്ലാം പാവം വിശ്വാസിയെ കൂടെ നിർത്താനുള്ള പ്രോത്സാഹനം മാത്രമായിരുന്നു. അവസാനം അളമുട്ടുപ്പോൾ പറയും കോടതി കോഴ വാങ്ങി വിധിച്ചതാണ് . കൊച്ചിയിൽ നടന്ന ഉപവാസ പ്രാർത്ഥനയിൽ അഭി: മെത്രാപ്പോലീത്തമാർ തീർത്തു പറഞ്ഞു ഇനിയും ഒരു പള്ളിയും വിട്ടുകൊടുക്കില്ല അവിടെ മുൻപിൽ ചുവന്ന കുപ്പായക്കാരുടെ മതിൽ തീർക്കും. എന്തു മതിൽ എങ്ങനെ തീർക്കും. ബഹു: കലക്റ്റർ അവർകൾ മാറ്റി നിർത്തി രണ്ടുമനിറ്റി സംസാരിച്ചപ്പോൾ എല്ലാം മനസ്സിലായി ഉടനെ വണ്ടിയിൽ കയറി അവർ സുരക്ഷിത സ്ഥാനത്ത് എത്തി. അവിടെ നാഥനില്ലാത്ത പാവം വിശ്വാസി മസ്സിലുപിടിച്ചാൽ പോലീസ് അടിച്ച് എല്ലെടിക്കും, കേസ്സിൽ പെടുത്തി കുടു:ബം കുട്ടി ചോറാക്കും
ശവപ്പെട്ടി ചുമന്നും കുരിശിൽ കിടന്നും കുരിശെടുത്ത് കിലോമീറ്ററുകൾ നടന്നും മനുഷ്യചങ്ങല തീർത്തും സെക്രട്ടറിയേറ്റിനു മുൻപ്പിൽ നാടകം നടത്തിയും, വീട്ടുമുറ്റത്തു ശവമടക്കിയും .എന്നാൽ സ്വന്തക്കാരുടെ മൃതദേഹം സുരക്ഷിത സ്ഥാനത്ത് മാന്യമായി അംഗീകാരമുള്ളവൈദീകൻ അടക്കുകയും ചെയ്യുന്നു നേതാക്കൾ . പാവം വിശ്വാസിക്കു മുൻപ്പിൽ മുതലക്കണ്ണീർ പൊഴിക്കുന്നു.,നേതാക്കൾ മണിക്കൂറുകൾ നിയമവശം പറഞ്ഞെ ക്ലാസ്സ് എടുത്ത് പാവങ്ങളെ പറ്റിക്കുന്നു . മലങ്കര സഭയിൽ സമാധാനം ഉണ്ടാകണമെങ്കിൽ സത്യം മനസ്സിലാക്കി ,കോടതിവിധി അംഗീകരിച്ച് മുന്നോട്ടുപോകുക . ഒന്നായി പോകാൻ കഴിയില്ലെങ്കിൽ രണ്ടായി പോകുക .മാർത്തോമ്മ ശ്ലീഹായെയും കാതോലിക്കായെയും അംഗീകരിക്കുന്നവർ ഇന്ത്യൻ ഓർത്തഡോൿസ് സഭയായും , പത്രോസിനെയും പാത്രിയർക്കീസിനെയും അംഗീകരിക്കുന്നവർ അന്ത്യോക്യൻ ഓർത്തഡോൿസ് സഭയായും ആഗോളസഭകളായി . വളർന്നു പന്തലിക്കട്ടെ .പാത്രിയർക്കീസ് വിഭാഗത്തിന് കേസില്ലാത്ത നൂറുകണക്കിന് പള്ളികൾ ഉണ്ടല്ലോ. കേസുള്ള പള്ളികൾ കോടതിവിധി അനുസരിക്കാൻ രണ്ടുകൂട്ടരും തയാറാക്കുക .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment