കൊട്ടാരക്കര പ്രതിഷേധ കടലായി മാറി
സർക്കാരിൻറെ നീതി നിഷേധത്തിനും പാത്രിയർക്കീസ് വിഭാഗത്തിൻറെ അതിക്രമത്തിനും എതിരെ പതിനായിരക്കണക്കിന് മലങ്കര ഓർത്തഡോൿസ് വിശ്വാസികൾ കൊട്ടാരക്കരയിൽ നടത്തിയ പ്രതിഷേധറാലി അക്ഷരാർത്ഥത്തിൽ പ്രതിഷേധ കടലായി മാറി .പീത വർണ്ണ പതാകയേന്തി മലങ്കര നസ്രാണികളുടെ ചിട്ടയായും അച്ചടക്കത്തോടും കൂടിയുള്ള പ്രതിഷേധ പ്രകടനം കൊട്ടാരക്കരയുടെ ചരിത്രത്തിൽ അപൂർവമായിരുന്നു . രണ്ടര കിലോമീറ്റർ ദേശീയപാതയിലൂടെയുള്ള പ്രകടനത്തിൽ We want Justice ,പരമോന്നത കോടതിയുടെ വിധി ഉടനെ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിശ്വാസികൾ മുഴക്കിയിരുന്നു . കോട്ടപ്പുറം ഓർത്തഡോൿസ് സെമിനാരിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആറ് ഭദ്രാസനങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു .എം .ജി.എം സ്റ്റേഡിയത്തിൽ കൂടിയ പ്രതിഷേധ മഹാസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്തു .
Prof. John Kurakar
No comments:
Post a Comment