കട്ടച്ചിറ നാടകം അവസാനിച്ചു
മലങ്കര സഭക്ക് ലഭിച്ച സുപ്രിം കോടതി വിധി അട്ടിമറിക്കാൻ നടത്തിയ അവസാന ശ്രമവും പരാജയമായി..മക്കാബി റമ്പാനെ വച്ച് മെനഞ്ഞെടുത്ത ചർച്ച് ആക്റ്റ് നാടകം ദയനീയമായി അവസാനിച്ചു .1934-ലെ ഭരണഘടന വ്യാജമാണെന്നും,
അതിന്റെ ഒറിജിനൽ ആവശ്യപ്പെട്ട് കോടതികളെയും / സർക്കാരിനെയും സമിപീച്ച് നാടകം കോടതി നേരത്തേ തള്ളിയിരുന്നു.പിന്നിട് ശവസംസ്കാരം സംബന്ധിച്ച് ഓർത്തഡോക്സ് സഭ മനുഷ്യാവകാശ ലംഖനം
നടത്തുന്നു എന്ന്
പറഞ്ഞു നടന്നു .സുപ്രിം കോടതിയെക്കാൾ മുകളിലാണ്
മനുഷ്യവകാശ കമ്മീഷൻ എന്ന് പറഞ്ഞ് ഒരമ്മച്ചിയെ കട്ടച്ചിറയിൽ 32 ദിവസം കോൺക്രീറ്റ് പേടകത്തിൽ സൂക്ഷിച്ചത് ഓർത്തഡോക്സ് സഭയെ അപകിർത്തിെപ്പെടുത്താൻ വേണ്ടി കരുതി കൂട്ടിയതായിരുന്നു കട്ടച്ചിറ നടകം.
എന്നാൽ മനുഷ്യാവകാശ കമ്മിഷനും കൈയ്യാഴിഞ്ഞ സാഹചര്യത്തിൽ കട്ടച്ചിറ അമ്മച്ചിയെ പ്ലാസ്റ്റിക് കവറിലാക്കി ഇരുളിൻറെ മറവിൽ പതുങ്ങി
സെമിത്തേരിയിൽ അടക്കി . അൻപതിലധികം കേസിലും കുടുങ്ങി .പെരുമ്പാവൂർ എട്ടോളം ശവസംസ്കാരങ്ങൾ ആ പള്ളിയിലെ നിയമാനുസൃത
വികാരിയെ കൊണ്ട് സമാധാനപരമായി നടത്തി. ഇങ്ങനെ പല പള്ളികളിലുമായി 40-ൽ കൂടുതൽ
ശവസംസ്കാരങ്ങൾ ഓർത്തഡോക്സ് വൈദികർ നടത്തി കൊടുത്തു.മലങ്കരയിൽ ഒരേ വിശ്വാസത്തിലും, ആചാരാനുഷ്ടാനങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന സഭയിൽ ഇരു വിഭാഗമായി തർക്കിച്ച് സമയവും
പണവും കളയാതെ ഇന്ത്യയുടെ
പരമോന്നതകോടതിയിൽ നിന്നുണ്ടായ വിധിയനുസരിച്ച്
മുന്നോട്ട് പോകാ൯ വിഘടിത വിഭാഗം തയാറാകുന്നതാണ് നല്ലത് .
പ്രൊഫ്. ജോൺകുരാക്കാർ .
No comments:
Post a Comment