ദശാബ്ദങ്ങൾക്കു മുൻപ് കയ്യേറിയ പള്ളികൾ നഷ്ടപ്പെടുമെന്ന് കണ്ടപ്പോൾ വിറളി പൂണ്ട് യാക്കോബായക്കാർ
കോതമംഗലം മാർത്തോമ്മൻ ഓർത്തഡോൿസ്
പള്ളി അങ്കണത്തിൽ നിന്നും ഉയർന്നത് ബാങ്കുവിളി; പള്ളി അങ്കണത്തിൽ നിസ്‌കാരവും നടന്നു
മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് നടത്തിയ സെക്കുലർ മാർച്ച് യഥാർത്ഥത്തിൽ ഇന്ത്യയെന്താണെന്ന് വിളിച്ചു പറയുന്നതായിരുന്നു. മതമൈത്രീ കേന്ദ്രമായി കോതാമംഗലം പള്ളി മാറുകയായിരുന്നു . എല്ലാ മതവിഭാഗങ്ങളും സന്തോഷത്തോടെ
ഒരുമിച്ച് കഴിയുന്നയിടമാണ്
കേരളം മാർത്തോമ്മാ
ശ്ലീഹായുടെ നാമത്തിലുള്ള കോതമംഗലം ചെറിയപള്ളിയുടെ വിധി
നടപ്പിലാക്കാൻ അധികാരികൾ ശ്രമിക്കുന്നതിനിടയിൽ വിറളി
പൂണ്ട് യാക്കോബായക്കാർ
ചെയ്യുന്ന നടപടികളെ ആർക്കും ന്യായികരിക്കാനാവില്ല
.
ഓർത്തഡോക്സുകാരെ മുടക്കിയ പാത്രിയർക്കീസിന്റെ കല്പന പള്ളിയകത്ത് സ്ഥാപിച്ച, ഇടവകാംഗം ആയ വികാരിയുൾപ്പടെ ഓർത്തഡോക്സുകാരെ
പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ഒരു വിഭാഗം ആൾക്കാർ ഓർത്തഡോൿസ്
സഭയ്ക്ക് പരിപൂർണ ഉടമസ്ഥാവകാശം ലഭിച്ചിരിക്കുന്ന കോതമംഗലം ചെറിയ
പള്ളിയിൽ വിഘടിത
വിഭാഗം എന്താണ്
ചെയ്തതെന്ന് അവർക്കുപോലുമറിയില്ല
.വിധി മാറുമെന്ന് കരുതിയാണോ ഈ
നടപടി ?മറ്റുള്ളവരുടെ സപ്പോർട്ട് തങ്ങൾക്കുണ്ടെന്ന് കാട്ടുകയാണോ ഇതുകൊണ്ട്
ഉദ്ദേശിക്കുന്നത് .? മതമൈത്രിയിലും സൗഹാർദ്ദതയിലും ഓർത്തഡോൿസ്സഭ ലോകത്തിനു മുന്നിൽ
തന്നെയാണ് .
യാക്കൊബായക്കാർ തങ്ങൾ കൈവശം വച്ചിരുന്ന പള്ളികളിൽ കോടതി
വിധി നടപ്പിലാക്കാൻ തടസ്സം
നിൽക്കരുത് .നൂറ്റാണ്ടായി നടന്നുവന്നിരുന്ന കേസിൻറെ അന്തിമവിധിയാണ്
. പള്ളി ആരും കൊണ്ടുപോകുന്നില്ല അവിടെ തന്നെ ഉണ്ടാകും .1934 ലെ
ഭരണഘടന അനുസരിച്ച് ഭരിക്കുമെന്ന്
മാത്രം . ദയവായി പള്ളികൾ നശിപ്പിക്കരുത് ,പരിശുദ്ധൻറെ കബർ പൊളിക്കരുത് . നിങ്ങൾ ചെയ്യുന്ന ദുഷ്പ്രവർത്തികൾക്ക് എണ്ണി
എണ്ണി ദൈവമുമ്പാകെ കണക്ക്
പറയണ്ട സമയം വരും .മോൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണുനീര് കണ്ടാ മതി എന്ന ചിന്ത ശരിയല്ല . കാര്യങ്ങളൊക്ക നിങ്ങൾക്ക്
അറിയാമല്ലോ ? ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും ഒരുമിച്ചു ജീവിക്കാനവസരം
ഇവിടെയുണ്ട് .പരസ്പരം സഹകരിച്ചും അനുകരിച്ചും ജീവിക്കണം . ഓരോ മതത്തിനും അതിന്റെതായ ആചാരാനുഷ്‌ടാനങ്ങളുണ്ട് എന്ന്
തിരിച്ചറിയണം .1934 ലെ ഭരണഘടനയുടെ സാധുത
ചോദ്യം ചെയ്യാന്‍ യാക്കോബായ സഭയ്ക്ക് അവകാശമില്ലെന്ന് കോടതി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. കോടതി
വിധി പ്രകാരം പള്ളി അന്യായമായി കൈവശം വെച്ചിരിക്കുന്ന വിഘടിത വിഭാഗം വീണ്ടും വീണ്ടും ഇന്ത്യന്‍ ഭരണഘടനയെ അപഹസിക്കുകയാണ്. കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ വിധി അധികം
താമസിക്കാതെ നടപ്പിലാകും .ചെറിയ പള്ളിയിൽ അതിക്രമിച്ചു കയറിയിരിക്കുന്ന കലാപകാരികളെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി.നോട്ടീസ് കൈമാറാൻ റവന്യൂ അധികൃതർ പോലീസ് സന്നാഹത്തോടെ ചെറിയ പള്ളിയിലെത്തി കഴിഞ്ഞു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment