Sunday, 22 December 2019

ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് പോകുകയാണോ ?


ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക്  പോകുകയാണോ ?

ഇന്ത്യ ഭരണഘടനമൂല്യങ്ങൾ സൂക്ഷിക്കുന്ന ജനാധിപത്യ രാഷ്‌ട്രത്തിൽനിന്ന്‌ അതിന്‌ വിലകൽപ്പിക്കാത്ത ഏകാധിപത്യ രാഷ്‌ട്രീയത്തിലേക്ക്‌ മാറിക്കൊണ്ടിരിക്കുകയാണോ  എന്ന് അമേരിക്കൻ  പത്രങ്ങൾ ചോദിക്കുന്നു ?സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കു മുകളിൽ കരിനിഴൽ വീണിരിക്കുകയാണ്‌. .പുതിയ നിയമം മുസ്ലീങ്ങൾക്കെതിരായ വിവേചനമാണ്‌. അയൽരാജ്യങ്ങളിൽനിന്ന്‌ ഹിന്ദു, സിക്ക്‌, പാർസി, ജയിൻ, ബുദ്ധിസ്‌റ്റ്‌, ക്രിസ്‌ത്യൻസ്‌ എന്നിവരെ പൗരൻമാരായി ഉൾപ്പെടുമെന്ന്‌ പറയുമ്പോൾ പുറത്താക്കപ്പെടുന്നവരെക്കുറിച്ച്‌ പറയുന്നില്ല.ഇന്ത്യയുടെ തൊഴിലില്ലായ്‌മ നിരക്ക്‌ കഴിഞ്ഞ നാല്‌ ദശാബ്‌ദങ്ങളിലെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണ്‌. നോട്ട്‌ നിരോധനം കാരണം ഒന്നരക്കോടി ആളുകളുടെ തൊഴിലാണ്‌ നഷ്‌ടപ്പെട്ടത്‌.
രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ നേരിടുന്നതിൽ മോഡി പരാജയപ്പെട്ടെന്നുംഅമേരിക്കൻ  പത്രം എഴുതുന്നു .ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിസമൂഹത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഹാർവാഡ് സർവകലാശാലയിലെ മുന്നൂറിലധികം വിദ്യാർഥികളും പൂർവവിദ്യാർഥികളും  ക്യാമ്പസിൽ ഒത്തുചേർന്നു. ഇന്ത്യന്‍ ഭരണഘടന ഉറക്കെ വായിച്ചുകൊണ്ടാണ്  യോഗം തുടങ്ങിയത്. ഐ​ക്യാദാര്‍ഢ്യം പ്രഖ്യാപിച്ച കത്തില്‍  നൂറുകണക്കിന് വിദ്യാർഥികൾ ഒപ്പിട്ടു.സർവകലാശാലയിലെ അധ്യാപകരും  പ്രതിഷേധത്തെ അനുകൂലിച്ചു രംഗത്തെത്തി.ശാസ്‌ത്രജ്ഞരും എൻജിനിയർമാരും ഡോക്ടർമാരും ഇടതുപക്ഷക്കാരും സാംസ്‌കാരിക പ്രവർത്തകരും കലാപ്രവർത്തകരും അടക്കം നിരവധിയാളുകൾ കഴിഞ്ഞദിവസം മാസച്യുസെറ്റ്‌സ്‌ ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയുടെ പടികളിൽ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു.
അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. "ദ വാൾസ്‌ട്രീറ്റ്‌ ജേണൽ", "ദ വാഷിങ്‌ടൺ പോസ്‌റ്റ്‌', "ദ ന്യൂയോർക്ക്‌ ടൈംസ്‌" എന്നീ പത്രങ്ങളാണ്‌ ഇന്ത്യയിലെ പ്രതിഷേധവാർത്ത ഒന്നാംപേജിൽ നൽകിയിട്ടുള്ളത്‌. വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഷേധങ്ങളുടെ ചിത്രം അടക്കമാണ്‌ പത്രങ്ങൾ ഇറങ്ങിയിട്ടുള്ളത്‌.ഹാർവാഡിലും ഓക്‌സ്‌ഫോഡിലും കൊടുംതണുപ്പിനെ അവഗണിച്ച് വിദ്യാർഥികളും അധ്യാപകരും പ്രതിഷേധ മാർച്ചുകൾ നടത്തി. ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജർമനിയിലെ ബെർലിനിലും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലും ഇന്ത്യൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു.മുസ്ലിങ്ങളോട്‌ വിവേചനപരമായ ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച്‌ മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതിർ മുഹമ്മദ്‌. ഈ നിയമം കാരണം ആളുകൾ മരിക്കുകയാണ്‌. വിവിധ മതങ്ങളിൽ പെട്ടവർ കഴിഞ്ഞ 70 വർഷമായി പ്രശ്‌നങ്ങളൊന്നുമില്ലാതെ പൗരന്മാരായി കഴിഞ്ഞുവന്ന ഇന്ത്യയിൽ ഇപ്പോൾ പുതിയ പൗരത്വ നിയമത്തിന്റെ ആവശ്യം  എന്തായിരുന്നെന്ന്‌ അദ്ദേഹം ചോദിച്ചു.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment