പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാൻ വൈകുംതോറും അരാജകത്വത്തിനും അക്രമത്തിനും കാരണമാകും
മലങ്കരസഭയിലെ പ്രശ്നങ്ങൾക്ക് രാജ്യത്തെ പരമോന്നത നീതി പീഠം തീർപ്പ് കൽപ്പിച്ചിട്ടും തുടരെ തുടരെ ബഹുമാനപ്പെട്ട കോടതികൾ ഉദ്യോഗസ്ഥവൃന്തങ്ങൾക്കും ഭരണഘടന സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങൾ നൽകിയിട്ടും നീതി ലഭിച്ചവൻ ഇന്നും തെരുവിൽ ചോര ഒഴുക്കുകയാണ് .കേസിൽ തോറ്റവർ അക്രമത്തിന് മുതിരുകയാണ് . കേരളത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വിധി ഏത്രയുംവേഗംനടപ്പിലാക്കാൻഅവസരമൊരുക്കുകയാണ് സർക്കാരും ഉത്തരവാദിത്വമുള്ള വകുപ്പുകളും ചെയ്യേണ്ടത് .
വിധി നടപ്പിലാക്കുന്നത് അനന്തമായി നീണ്ടുപോയാൽ നീതിക്കുവേണ്ടി സഹന സമരം നടത്തുന്നവർ വിപ്ലവത്തിലേക്ക് പോകുന്ന കാലം വരില്ലേ? .കയ്യൂക്കുകൊണ്ടേ കാര്യം നേടാൻ കഴിയൂ എന്ന സ്ഥിതി സംജാതമാകും . ഇങ്ങനെ വന്നാൽ കോടതിവിധി കൊണ്ട് എന്തുകാര്യം ?അതിവേഗത്തിൽ നീതി നടപ്പിൽ വരുത്താൻ ഇനിയും താമസിക്കരുത് . വിധി നടപ്പിലാക്കാൻ വൈകുന്നതു കാരണം മലങ്കരയിലെ പല പള്ളികളിലും സംഘർഷം ഉണ്ടാവുകയാണ് .അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പീച്ചാനിക്കാട് സെന്റ്.ജോർജ്ജ് തബോർ ഓർത്തഡോക്സ് പളളിയുടെ കരോൾ സംഘത്തിന് നേരേ വിഘടിത വിഭാഗത്തിൻറെ ആക്രമണം നടന്നിരിക്കുന്നു. മറ്റൊരിടത്ത്.കലാപകാരികളുടെ മർദ്ദനമേറ്റ് ദളിത് യുവാവ് ആശുപത്രിയിലാണ് .സഭയിൽ സമാധാനം ഉണ്ടാകാൻ പരമോന്നത കോടതിയുടെ വിധി ഉടനെ നടപ്പാക്കുകയായാണ് വേണ്ടത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment