Thursday, 12 December 2019

മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വച്ച പൗരത്വബിൽ

മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വച്ച  പൗരത്വബിൽ

ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്നും പാർലമെന്റ് പാസാക്കുന്ന ഏതു നിയമവും മതനിരപേക്ഷമായിരിക്കണമെന്നുമാണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത്.ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബിൽ  കതിവച്ചിരിക്കുന്നത് .പൗരത്വ (ഭേദഗതി) ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുകയാണ് .ഭരണഘടനയുടെ അഞ്ചാം അനുഛേദ പ്രകാരം  3 തരം ആളുകൾക്കാണു പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. 1. രാജ്യത്തിനകത്തു ജനിച്ചവർ. 2.മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ രാജ്യത്തിനുള്ളിൽ ജനിച്ചിട്ടുള്ളവർ. 3. അഞ്ചു വർഷമായി രാജ്യത്തിനകത്തു താമസിക്കുന്നവർ.ഇതിനു പുറമേ, പൗരത്വ നിയമപ്രകാരം ഒരാളുടെ ജനനം, പിൻതുടർച്ച, റജിസ്ട്രേഷൻ, താമസം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് പാർലമെന്റിന് പൗരത്വം ക്രമപ്പെടുത്തി നൽകാം.
ഭേദഗതി പ്രകാരം ഒരു വ്യവസ്ഥ കൂടിയാണ് കൂട്ടിച്ചേർക്കപ്പെടുന്നത്അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ട ആളുകൾ 2014 ഡിസംബർ 31നോ അതിനു മുൻപോ മുൻപു കുടിയേറിയിട്ടുണ്ടെങ്കിൽ അവർക്കും പൗരത്വം ക്രമപ്പെടുത്തി നൽകാം. ഭരണഘടനയുടെ 14–ാം  അനുഛേദത്തിൽ രാജ്യത്ത് ആർക്കും നിയമപരമായ തുല്യത നിഷേധിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. 2014 ഡിസംബർ 31നു മുൻപ് അനധികൃതമായി കുടിയേറിയവർക്കാണു നിയമപരമായ അംഗീകാരം നൽകാൻ ബിൽ ഉദ്ദേശിക്കുന്നത്.അതിർത്തി രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരിൽ  മുസ്ലിങ്ങൾ ഒഴിച്ചുള്ളവർക്ക്പൗരത്വം നൽകുന്ന ഭേദഗതിയാണ്‌ 1955ലെ നിയമത്തിൽ കൊണ്ടുവരുന്നത്‌. മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന ഭേദഗതി ആഭ്യന്തരമന്ത്രി അമിത്ഷായാണ്തിങ്കളാഴ് ലോക്സഭയിൽ അവതരിപ്പിച്ചത്‌.
 ഇടതുപക്ഷവും കോൺഗ്രസും  ഇതര പ്രതിപക്ഷ കക്ഷികളും ബില്ലിനെതിരെ  ശക്തമായി രംഗത്തുവന്നു. ഭേദഗതിയുടെ ഭരണഘടനാ സാധുത തീർച്ചയായും സുപ്രീം കോടതിയുടെ പരിഗണനയിലെത്തും. രാജ്യത്തെ പരമോന്നതകോടതി അവസരത്തിനൊത്തുയർന്ന് മതാടിസ്ഥാനത്തിലുള്ളതും വിഭാഗീയമായതുമായ നിയമത്തിനെതിരെ ശക്തമായ താക്കീത് നൽകുമെന്ന് കരുതുകയാണ് .സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽനിന്നു മനസ്സിലാവുന്നത് ഇന്ത്യയിലെ മുസ്ലിം സമൂഹം പരിഭ്രാന്തിയിലായിരിക്കയാണ് എന്നാണ്. പുതിയ നിയമം ഒരു തരത്തിലും രാജ്യത്തെ മുസ്ലിംകളുടെ പൗരത്വ അവകാശങ്ങൾ കവർന്നെടുക്കുന്നില്ല. പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലദേശിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ കുടിയേറിയ മുസ്ലിംകൾക്കു മാത്രമേ പുതിയ ഭേദഗതി ബാധകമാകൂ.പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും ഇവിടങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ, സിഖുകാർ, ബൗദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നീ മതവിഭാഗങ്ങൾക്ക്കടുത്ത വിവേചനം അനുഭവിക്കുന്നു എന്നതാണ്കേന്ദ്രസർക്കാരിന്റെ വാദം. ബിജെപി  ഇന്ത്യയുടെ ബഹുസ്വരതയ്ക്കുനേരെ നടത്തുന്ന  ഒടുവിലത്തെ കടന്നാക്രമണമാണ്പൗരത്വബിൽ. ഭിന്ന മതങ്ങളുടെയും സംസ്കാരങ്ങളുടെയും സങ്കലനം  എന്ന ഇന്ത്യയുടെ അസ്തിത്വമാണ്ഇല്ലാതാകുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments:

Post a Comment