പൗരത്വ ഭേദഗതി ബിൽ - ജനങ്ങളുടെ അവിശ്വാസവും ആശങ്കകളും അകറ്റണം
പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ജനങ്ങൾക്ക് അവിശ്വാസവും ആശങ്കകളും ഉണ്ട് .അത് ഇല്ലാതാക്കാൻ സർക്കാരിന്
കഴിയണം .ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബിൽ കത്തിവയ്ക്കുന്നതെന്നും അത് ഒരു
മതത്തെ മാറ്റിനിർത്തുന്നുവെന്നും ആക്ഷേപമുണ്ട് .മതത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുക എന്നതു ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ് എന്നാണു വിവാദ പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ. എം. ലോധ അഭിപ്രായപ്പെട്ടത്.ഭരണഘടനയുടെ അഞ്ചാം അനുഛേദ പ്രകാരം 3 തരം
ആളുകൾക്കാണു പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. 1. രാജ്യത്തിനകത്തു ജനിച്ചവർ. 2.മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ രാജ്യത്തിനുള്ളിൽ ജനിച്ചിട്ടുള്ളവർ. 3. അഞ്ചു വർഷമായി രാജ്യത്തിനകത്തു താമസിക്കുന്നവർ.
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥ കൊണ്ട് ഇന്ത്യയിലേക്ക് വന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാകാം. എന്നാല്‍ ഇവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുക എന്നതിനപ്പുറം മറ്റൊരു സാധ്യതയും ഇന്ത്യക്കു മുന്നിലില്ല. രാജ്യസുരക്ഷയെ കരുതി ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതമാകുന്ന പരിതസ്ഥിതി ലോകമെമ്പാടുമുള്ള ഭരണാധികാരികള്‍ അഭിമുഖീകരിക്കുന്ന ഒന്നാണ്. ആദ്യ പരിഗണന അതാത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അവരുടെ ക്ഷേമത്തിനുമായിരിക്കും. എന്നാല്‍ രാജ്യത്ത് അഭയം തേടിയെത്തുന്നവരെ അതിഥികളായി കണ്ട് ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പ്യര്യവും നമുക്കുണ്ട്. പക്ഷേ വിരുന്നെത്തുന്നവര്‍ വീട്ടുകാരായി മാറി, എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് അവിടെ ആഭ്യന്തര കലഹം ഉണ്ടാക്കുന്നുവെങ്കില്‍ അവരെ മടക്കി അയയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ആ നിലപാടാണ് കേന്ദ്രം
ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്
.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പൗരത്വ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ ലോക്സഭയിൽ പറഞ്ഞത് ശ്രദ്ധേയമാണ് . 1947ൽ
പാക്കിസ്ഥാന്റെ ജനസംഖ്യയുടെ 23% ഹിന്ദുക്കളായിരുന്നെങ്കിൽ,
2011ൽ അതു 3.7 ശതമാനമായി കുറഞ്ഞെന്നാണ്. അതുപോലെ 1947ൽ ബംഗ്ലദേശിൽ 22% ഹിന്ദുക്കളുണ്ടായിരുന്നെങ്കിൽ,
2011ൽ അത് 7.8% ആയി കുറഞ്ഞെന്നും.“എവിടെ പോയി ഈ ആളുകൾ?” അമിത്
ഷാ ചോദിച്ചു. “ഒന്നുകിൽ അവർ മതപരിവർത്തനത്തിനു വിധേയരായിരിക്കാം. അല്ലെങ്കിൽ അവരെ കൊന്നുകളഞ്ഞിരിക്കാം. അതുമല്ലെങ്കിൽ അവരെ ഓടിച്ചിരിക്കാം. അല്ലെങ്കിൽ അവർ ഭാരതത്തിൽ വന്നിരിക്കാം.” അയൽനാടുകളിലെ മതപീഡനത്തെ സൂചിപ്പിക്കുന്ന ഈ കണക്കുകൾക്കു ചുറ്റുമാണ്
പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സർക്കാർവാദം പടുത്തുയർത്തിയിരിക്കുന്നത്.
പൗരത്വനിയമ ഭേദഗതി പാർലമെന്റ് പാസാക്കിയിട്ട് പത്തുദിവസമാവുകയാണ്. ഭേദഗതിയിൽ മതപരമായ വിവേചനമുണ്ടെന്ന നിരീക്ഷണത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുന്നു. അത് സ്ഫോടനാത്മക സ്വഭാവത്തിലെത്തുകയാണെന്ന ആശങ്ക പടരുന്നു. ആദ്യം പ്രക്ഷോഭത്തിനിറങ്ങിയവർക്കു
പുറമേ വിദ്യാർഥികളും പ്രതിപക്ഷകക്ഷികളും ചില മതസംഘടനകളുമെല്ലാം തെരുവിലിറങ്ങിയതോടെ രാജ്യമാകെ കലുഷമായിരിക്കുകയാണ്.മംഗലാപുരത്ത് പ്രക്ഷോഭകാരികളിൽ രണ്ടുപേരും ഉത്തർപ്രദേശിൽ ആറുപേരും പോലീസ് നടപടിയിൽ കൊല്ലപ്പെട്ടു. മംഗലാപുരത്ത് പോലീസ് സ്റ്റേഷൻ ആക്രമിച്ചതാണ് വെടിവെപ്പിന് ഇടയാക്കിയതെന്നാണ് പോലീസ് ഭാഷ്യം. അവിടെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകരെ ഏഴു മണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ബന്ദികളാക്കി. മാധ്യമപ്രവർത്തകർ ആയുധവുമായെത്തിയെന്നും വ്യാജരാണെന്നുമുള്ള പ്രചാരണവും അഴിച്ചുവിട്ടു. വിവരങ്ങൾ പുറത്തുവരരുതെന്ന നിർബന്ധബുദ്ധിയോടെയാണ് പോലീസ് പെരുമാറിയത്. മാധ്യമസ്വാതന്ത്യ്രത്തിനു നേരെയുള്ള കടന്നാക്രമണമായേ ഇതിനെ കാണാനാവൂ. നിയമഭേദഗതിക്കെതിരേ വ്യാഴാഴ്ച ഡൽഹിയിൽ പ്രകടനം നടത്താനെത്തിയ ഇടതുപാർട്ടി നേതാക്കളെ അറസ്റ്റുചെയ്തു. ചരിത്രകാരൻ രാമചന്ദ്രഗുഹ പ്രതിഷേധവുമായി െബംഗളൂരുവിലിറങ്ങിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിനിടയാക്കി.
ഏതാനും ദിവസമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ അതിന്റെ ഗൗരവത്തിലുൾക്കൊണ്ട് കാര്യങ്ങൾ കൈകാര്യംചെയ്യാനുള്ള ശ്രമം സർക്കാർ ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്തകാലത്തൊന്നും രാജ്യവ്യാപകമായി ഇത്രവലിയ വിദ്യാർഥി-ബഹുജന പ്രക്ഷോഭമുണ്ടായിട്ടില്ല.
അത് കലാപമായി മാറിയേക്കാമെന്ന കടുത്ത ആശങ്ക നിലനിൽക്കുന്നു. രാഷ്ട്രീയമായ മാനം മാത്രമല്ല മതപരമായമാനം കൂടിയുള്ളതായതിനാൽ അതിജാഗ്രത ആവശ്യമാണ്. വൈകാരികമായ പ്രതികരണങ്ങൾപോലും ആപത്കരമായേക്കാവുന്ന അവസ്ഥയിലാണിന്ന് നാട് എത്തിയിരിക്കുന്നത്.
കൈവിട്ടുപോയാൽ ആർക്കും നിയന്ത്രിക്കാനാവാത്ത സാഹചര്യമുണ്ടായേക്കാമെന്നു മനസ്സിലാക്കുന്നതിനാലാകാം പലയിടത്തും ഇന്റർനെറ്റ് നിരോധിക്കാൻ അധികൃതർ നിർബന്ധിതരായത്. കർഫ്യൂവും 144-ാം വകുപ്പ് പ്രകാരമുള്ള
നിരോധനവും പലയിടത്തും നിലനിൽക്കുന്നു. ക്രമസമാധാനം സാധാരണനിലയിലല്ലെന്ന് ഇതിലൂടെ കേന്ദ്രസർക്കാർതന്നെ സമ്മതിക്കുകയാണ്. ഇന്ത്യയിലെ സ്ഥിതി ലോകമാകെ ആശങ്കയോടെ കാണുന്നുവെന്നാണ് അവിടങ്ങളിൽനിന്നുള്ള റിപ്പോർട്ട്. ഇന്ത്യക്കാരായ ലക്ഷക്കണക്കിനാളുകൾ വിദേശത്തു ജോലിചെയ്യുന്നുണ്ട്. അവരും നാട്ടിലെ സംഭവവികാസങ്ങളിൽ ആകുലരാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളി നേരിടുന്ന സന്ദർഭത്തിൽ ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷം വാണിജ്യ-വ്യവസായ മേഖലയിൽ കൂനിന്മേൽകുരു ആവുകയാണ്.
ഈ കലുഷമായ അന്തരീക്ഷത്തെ
മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ അതിവേഗം ഇടപെടേണ്ടതുണ്ട്. പൗരത്വനിയമ ഭേദഗതിയിൽ ആശങ്ക വേണ്ടെന്ന് ഭരിക്കുന്നവർ പ്രസംഗത്തിലും
പ്രസ്താവനയിലും സാന്ദർഭികമായി പറയുന്നതുകൊണ്ടുമാത്രം കാര്യമില്ല. അത് പ്രതിഷേധിക്കുന്നവർക്കു ബോധ്യപ്പെടേണ്ടതുണ്ട്. പ്രധാനമന്ത്രി അടിയന്തരമായി രാഷ്ട്രീയപ്പാർട്ടികളുടെയും
സമരരംഗത്തുള്ള മറ്റുള്ളവരുടെ പ്രതിനിധികളുടെയും
യോഗം ദേശീയതലത്തിൽ വിളിച്ച് ചർച്ച നടത്തി കാര്യത്തിൽ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. ജനതയോട് പ്രധാനമന്ത്രി അക്കാര്യം വിശദീകരിക്കുന്നതും ഉചിതമാവും. ഒരുവിഭാഗം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അവിശ്വാസവും ആശങ്കയും ഇല്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പും രാജ്യത്തിന്റെ മുന്നേറ്റവും മതസൗഹാർദത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായേ സാധ്യമാകൂ എന്ന് എല്ലാവരും ഓർക്കണം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment