ഫ്ലാറ്റ് പൊളിക്കുന്നത് തടയാൻ
ഓർഡിനൻസ് ഇറക്കുവാൻ കഴിയുമായിരുന്നോ ?
മരട് ഫ്ലാറ്റുകൾ പൊളിച്ചു
.എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് അവിടെ തകർന്നത് .കഷ്ട്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടും നൂറു കണക്കിന് മനുഷ്യരുടെ അദ്ധ്വാനം കൊണ്ടും നാം പടുത്തുയർത്തിയ ഫ്ലാറ്റുകൾ നിഷ്ക്കരുണം
നിമിഷങ്ങൾക്കുള്ളിൽ തകർന്നു . സർക്കാരിന് ഒന്നും
ചെയ്യാൻ കഴിഞ്ഞില്ല
. മലങ്കര ഓർത്തഡോൿസ് സഭക്ക് ലഭിച്ച വിധി
മറികടക്കാൻ ഓർഡിനൻസ് ഇറക്കിയ സർക്കാർ നിലവിളിച്ചുകൊണ്ട് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയ മനുഷ്യരുടെ കണ്ണീർ കാണാൻ കഴിഞ്ഞില്ല . ഫ്ലാറ്റ് വിട്ടിറങ്ങുന്നവരോടൊപ്പം സർക്കാർ
ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ആരെയും
കണ്ടില്ല . ഫ്ലാറ്റ് പൊളിക്കുന്നത് തടയാൻഓർഡിനൻസ് ഇറക്കുവാൻ കഴിയുമായിരുന്നോ
?
സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് കേരള ഗവണ്മെന്റ് ഇറക്കുവാൻ പോകുന്ന ഓർഡിനൻസിനെ പിന്താങ്ങുന്ന ഇതര ക്രൈസ്തവ സഭകൾ അവർക്ക് സംഭവിക്കാൻ പോകുന്ന വലിയ വിപത്തുകൾ മനസിലാക്കുന്നത് നല്ലത്. പുതിയ ഓർഡിനൻസിൽ ഓർത്തഡോൿസ് എന്നോ യാക്കോബായ എന്നോ അല്ല, മറിച്ചു ക്രൈസ്തവ സഭകൾ എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ഓർഡിനൻസിനെ
പിന്തുണയ്ക്കുന്ന ക്രൈസ്തവ സഭകൾ തങ്ങൾക്കു സംഭവിക്കുവാൻ പോകുന്ന വലിയ ആപത്തിനെക്കുറിച്ച് അല്പം ബോധവാൻമാരാകുന്നതു നല്ലതാണ് . ഓർത്തഡോൿസ് സഭയ്ക്ക് ഒന്നും പേടിക്കാനില്ല, ഭാരതത്തിന്റെ പരമോന്നത നീതിപീഠം അരക്കിട്ടുറപ്പിച്ച ഒരു വിധി അവർക്കുണ്ട്
കോടതിവിധി വൈകുംതോറും സർക്കാരും
യാക്കോബായവിഭാഗവും വലിയവില കൊടുക്കേണ്ടിവരും സഭാതർക്കം കാരണം പൊതു ഖജനാവിന് ഒരു പാട് പണം
ചിലവാകുന്നു എന്നും അതിനാൽ പൊതു ഖജനാവിൽ നിന്ന് എടുക്കുന്നത് നീതിയാണോ ?കേസിൽ തോറ്റിട്ടു വിധി അനുസരിക്കാത്തവരിൽ നിന്ന് സർക്കാർ, കോടതി ചിലവുകൾ എല്ലാം ഈടാക്കണം. കൂടാതെ കേസ് കാരണം ജയിച്ച കക്ഷിക്ക് ഒരു പാട് പണം ചിലവായിട്ടുണ്ട്. അതും തോറ്റ കക്ഷി കാരണമാണ്.കേസിൽ തോറ്റവർ കോടതിച്ചിലവ് കൊടുക്കേണ്ടി വരുന്നതും അനാവശ്യ കേസ് കൊടുത്തതിന് പിഴ അടക്കുന്നതും മറ്റും സാധാരണ കോടതി വിധികളിൽ ഉണ്ടാവാറുണ്ട്. ഇവിടെ ഇപ്പോൾ വിധി നടത്തിപ്പ് കാലതാമസമുണ്ടാകുന്നതിന്റെ നഷ്ടപരിഹാരവും കൂടി കേസിൽ തോറ്റിട്ടും വിധി നടപ്പിലാക്കാൻ സമ്മതിക്കാതെ തടയുന്നവരിൽ നിന്ന് ഈടാക്കണം.ഇപ്പോൾ കേസിൽ തോറ്റ അതേ കക്ഷി 1958 ലും തോറ്റതാണ്. അന്ന് വലിയൊരു തുക ജയിച്ച കക്ഷിക്ക് ഇവർ കോടതിച്ചിലവായി നൽകാൻ വിധിച്ചിട്ടുള്ളതുമാണ്. അന്നു ജയിച്ച. കക്ഷി തോറ്റവരോട് ദയ തോന്നി അത്
വാങ്ങിയില്ല. ഇതൊക്കെ
പരിഗണിച്ച് കോടതി വൻ തുക കോടതിച്ചെലവായി ഈടാക്കാൻ
വിധിയുണ്ടാകാം .പരമോന്നത കോടതിയുടെവിധി 3 വർഷമായി തട്ടിക്കളിക്കുകയാണ്
.
പ്രൊഫ്. ജോൺ കുരാക്കാർ