വർണ്ണഭമായ പിറവം പള്ളി പെരുനാൾ -
പിറവം പെരുന്നാളും അതിനോടനുബന്ധിച്ചുള്ള റസായും
അതിമനോഹരമായിരുന്നു .
ആകാശ വിസമയ കാഴ്ച വിശ്വാസികളുടെ കണ്ണിനു
കുളിർമയായി .നാട്ടിലും ,വിദേശത്തും ഉള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ മക്കൾ ചേർന്ന്
നടത്തിയ കരിമരുന്നു കലാപ്രകടനം പിറവം ദേശത്തിനു വിസ്മയമായി ,അനേകം
ആളുകൾ വിദേശത്തുനിന്നും സ്വദേശത്തുനിന്നും പെരുന്നാളിന്
എത്തിയിരുന്നു .മണിക്കൂറുകൾ നീണ്ട ആകാശവിസ്മയകാഴ്ച യുവജനങ്ങൾ
നേരിട്ട് നിന്ന് നടത്തിയതും ,റാസയിൽ പങ്കെടുത്തതും സഭയോടുള്ള കൂറും സ്നേഹവും അടിവരയിട്ടെഴുതുന്നതായിരുന്നു
.പിറവം പള്ളി എന്നത് മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഒരു വികാരം തന്നെയാണ്
.അരനൂറ്റാണ്ടുകാലത്തിനിടയിൽ ഇത്ര
മനോഹരമായി , ചിട്ടയായി പെരുനാൾ അവിടെ നടന്നിട്ടില്ല .പിറവം പള്ളി പെരുന്നാൾ ഭംഗിയായി നടക്കുന്നതിൽ അസ്വസ്ഥരായ വിഘടനവിഭാഗം
പെരുന്നാൾ കലക്കാൻ വ്യാജ പ്രചരണവും അക്രമവും നടത്തുകയായിരുന്നു. .വരിക്കോലി പള്ളി വികാരി ബഹു വിജു ഏലിയാസ് അച്ചനെ അറസ്റ്റ് ചെയ്‌തെന്ന വ്യാജ പ്രചരണംനടത്തിയിരുന്നു
. പാത്രയാർക്കീസ് വിഭാഗം പെരുന്നാൾ പ്രദക്ഷിണം എന്ന പേരിൽ ഇന്നലെ രാത്രിയിൽ നടത്തിയത് എന്തായിരുന്നു
?മദ്യപിച്ചെത്തിയ ചെറുപ്പക്കാർ ഉറഞ്ഞു
തുള്ളുകയായിരുന്നു . നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല .ഇക്കൂട്ടർ പിറവം ജംഗ്ഷനിൽ ഉള്ള പിറവം വലിയ പള്ളി ഇടവകയുടെ താത്കാലിക കുരിശ് തകർക്കുകയും ചെയ്തു ..
പിറവം ഓർത്തഡോൿസ് വലിയ
പള്ളിയിൽ ദനഹാ പെരുന്നാളിന്റെ ഭക്തി നിർഭരമായ പ്രദക്ഷിണത്തിലും ജനപങ്കാളിത്തത്തിലും വിറളി പൂണ്ട പാത്രയാർക്കീസ് അന്ത്യോക്യൻ
വിഭാഗംമാണ് ജംഗ്ഷനിൽ
സ്ഥാപിച്ച താത്കാലിക കുരിശും സ്നാപക യോഹന്നാന്റെയും പരുമല തിരുമേനിയുടെയും ചിത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ്
അന്തോക്യത്തരം കാണിച്ചത് പരിശുദ്ധ ഔഗേൻ ബാവ തിരുമേനിയെ ജീവചരിത്രത്തെ പറ്റിയുള്ള പുസ്തകം ഇന്ന് പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് പ്രകാശനം ചെയ്തു. സഖറിയ ജേക്കബ് ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്.നൂറുകണക്കിന് ആളുകൾ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുനാളിന് എത്തിയിരുന്നു
.അടുക്കും ചിട്ടയോടുമുള്ള പിറവം പള്ളി റാസ കാണാൻ ആയിരങ്ങൾ ദൃക്ക്‌സാക്ഷികളായിരുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment