Saturday, 4 January 2020

ഇനിയെങ്കിലും വിശ്വാസികളെ കബളിപ്പിക്കാതിരിക്കുക.

ഇനിയെങ്കിലും വിശ്വാസികളെ കബളിപ്പിക്കാതിരിക്കുക.
അമ്മയെ മറന്നാലും "കറ ഇല്ലാത്ത അന്ത്യോഖ്യാ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുമെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുകയും, "പൗരോഹിത്യ മുടക്കുള്ള ഓർത്തോഡോക്സ് സഭ" എന്ന് കൂടെകൂടെ ഉരുവിടുകയും ചെയ്യുന്ന  പാത്രിയർക്കീസ് വിഭാഗം ഇനിയെങ്കിലും വിശ്വാസികളെ കബളിപ്പിക്കാതിരിക്കുക .കറയും മുടക്കുമുള്ള  ഓർത്തഡോൿസ് സഭയുടെ  പിറവം വലിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ ഫാ.സൈമൺ ചെല്ലികാട്ടിൽ കോര്‍ എപ്പിസ്കോപ്പാ സന്ധ്യ നമസ്‌കാരത്തിന് അംഗീകൃത വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ അച്ചനോടൊപ്പം പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഇരുകൈയ്യും നീട്ടിയാണ്  ഓർത്തഡോൿസ് വികാരി  സ്വീകരിച്ചത് .കല്യാണത്തിനും, മാമോദീസായ്ക്കും യാമപ്രാർത്ഥനകൾക്കും ഇല്ലാത്ത അയിത്തം പറഞ്ഞ്, ശവസംസ്കാര വിലപേശൽ നടത്തി, അതിന് ഓർഡിനൻസ് ഇറക്കിച്ച്  സ്വയം പരിഹാസിതരാകുന്ന പാത്രിയർക്കീസ് വിഭാഗം സത്യം തിരിച്ചറിയണം.പിറവം പള്ളി ഇടവകക്കാരുടേതാണ് ആരും ആരെയും തടയുന്നില്ല.പള്ളി ഭരണം വ്യവസ്ഥാപിത മാർഗത്തിൽ ഭരണഘടന പ്രകാരം നടത്തപ്പെടുന്നത് എങ്ങനെ മോശപ്പെട്ട കാര്യമാകും.? പള്ളിയിൽ ഭരണമാറ്റം ഉണ്ടായതു സാധാരണക്കാരെ ഒരിക്കലും ബാധിക്കില്ല. കാര്യങ്ങൾ സുതാര്യമായി നടക്കണമെന്നുമാത്രം .മലങ്കര സഭയെയും പരിശുദ്ധ തിരുമേനിയെയും പരിഹസിക്കരുത് .
പരിഹാസംവില കുറഞ്ഞവന്റ ആയുധമാണ് .പരമോന്നത കോടതിയുടെ വിധി രാജ്യത്തെ നിയമമാണ് .ശവസംസ്‌കാരം സംബന്ധിച്ച്  ഓര്‍ഡിനന്‍സ് കൊണ്ടുവരാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി വിധിക്ക് നിരക്കാത്തതാണ് . സെമിത്തേരിയില്‍ സമാന്തര ഭരണം അനുവദനീയമല്ലന്ന് സുപ്രീംകോടതി സുവ്യക്തമാക്കിട്ടുളളതാണ്. കോടതി വിധിയിലൂടെ ഔദ്യോഗികമായി വികാരിമാരായി തീര്‍ന്നിരിക്കുന്ന വൈദീകരുടെ അറിവും  സമ്മതവും പങ്കാളിത്വവും കൂടാതെ പളളിയുടെ സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കുന്നത് അരാജകത്വം സൃഷ്ടിക്കും. സെമിത്തേരി പ്രശ്‌നത്തിൽ പാത്രിയര്‍ക്കീസ് വിഭാഗം മനുഷ്യവകാശ കമ്മീഷനെയും കോടതിയെയും പല തവണ സമീപിച്ചതല്ലേ? ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച കോടതിവിധികള്‍ നടപ്പാക്കുന്നതില്‍  സർക്കാർ അലംഭാവം കാണിക്കുന്നത് ദുരൂഹത ഉളവാക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment