പാവപെട്ട വിശ്വാസിയുടെ കണ്ണിൽ പൊടിയിടൽ
അവസാനം കെണിയിലേക്ക് വലിച്ചിഴക്കും
പള്ളികളിൽ ഒന്നൊന്നായി വിധി നടപ്പാകുന്നതുകണ്ട് കരയുന്ന യാക്കോബായ
വിഭാഗത്തിന് ഗവർണ്ണർ
സെമിത്തേരി ഓർഡിനൻസ് ഒപ്പിട്ടതിൽ
യാക്കോബായകാർക്ക് സന്തോഷിക്കാം
.യാക്കോബായ വിഭാഗത്തിൻറെ ഒരു
സൈബർ ഗ്രൂപ്പ് പറയുന്നത്
"ഇനിയും പത്രോസിന്റെപടക്കുതിര ചീറിപായും,അന്ത്യോഖ്യാ മലങ്കരബദ്ധംനീണാൾ വാഴട്ടെ"എന്നാണ് .ശക്തനായ ഭരണാധികാരിയുടെ തീരുമാനത്തിനും
.ഓർഡിനൻസിൽ ഒപ്പു
വച്ച ഗവർണർക്കും അവർ ആദരവ് രേഖവിഭാഗത്തെ
പ്പെടുത്തി .ഇന്ന് കേരള ഗവർണർ ഒപ്പിട്ട ഓർഡിനൻസ് പ്രകാരം യാക്കോബായ സഭയിൽ പെട്ട ഒരു വിശ്വാസി മരിച്ചാൽ അദ്ദേഹത്തിൻറെ കുടുംബകല്ലയുള്ള
സെമിത്തേരിയിൽ യാതൊരു വിധത്തിലുള്ള തടസ്സവും കൂടാതെ ശവസംസ്‌കാരം നടത്താവുന്നതാണ്. അതിന് ഏതെങ്കിലും രീതിയിൽ തടസ്സം നിന്നാൽ പിഴയും തടവും
ലഭിക്കും. സുപ്രീം കോടതിയുടെ പരമോന്നത
വിധിയെ മറികടക്കാൻ ഈ
ഓർഡിനൻസിന് കഴിയുമോ ?
സുപ്രിം കോടതിയോ , സർക്കാരോ വലുത് ? സാവകാശത്തിൽ എല്ലാം
പുറത്തുവരും .പരമോന്നത കോടതി
വിധികൾക്കു പുല്ലുവില . കോടതിയെക്കാൾ വലിയ സർക്കാരുകൾ വളരുന്നു . ഇത് കേരളത്തിൽ മാത്രം കണ്ടുവരുന്ന പുതിയ ഒരു പ്രവണതയാണ് .നീതിയും നിയമവും നടത്തുവാൻ ബാധ്യസ്ഥരായവർ അതിനെ എങ്ങനെ ഇല്ലാതാക്കാം എന്നു പഠനം നടത്തിക്കൊണ്ടിരിക്കുന്നു .ഓഡിനൻസ് എന്ന മുഖമൂടി അണിഞ്ഞു സർക്കാർ നിയമം ആക്കുവാൻ നോക്കുമ്പോൾ മറുവശത്തു കോടതിവിധികൾക്കു നേരെ കൊഞ്ഞനം കുത്തൽ ആകുന്നു . സർക്കാർ എന്തിനു
ഇതൊക്കെ കാട്ടിക്കൂട്ടുന്നു? .യാക്കോബായ വിഭാഗത്തെ അവസാനം
നാണം കെടുത്തും .നിയമം മറികടക്കാൻ , നിയമം തെറ്റിക്കുന്ന ഇവർക്ക് നേരെ സുപ്രീം കോടതിയിൽ നിന്ന് വരുവാൻ ഇരിക്കുന്നത് വഴിയിൽ തങ്ങില്ല എല്ലാം കൊണ്ടറിയട്ടെ .
സഭാ പ്രശനം പരിഹരിക്കാൻ ഒരേ ഒരു മാർഗം. ഇന്ത്യാ മഹാരാജ്യത്തോടും അതിന്റെ ഭരണഘടനയോടും കൂറും വിധേയത്വവും ഉള്ള ഭരണാധികാരികൾ ഉണ്ടായാൽ മതി.കോടികണക്കിന് അനുയായികൾ ഉള്ള ഗുർമത് സിംഗിനെ നിയമം ബന്ധിച്ചു.. അത് സുപ്രിം കോടതി പറഞ്ഞിട്ട് അല്ല. വെറും കിഴ് കോടതി വിധി. നീതിയെ സ്നേഹിക്കുന്ന ഭരണാധികാരികൾ രാജ്യത്തിനുവേണം .തമിഴ് നാട്ടിൽ ഒരു മടാധിപതി ഒരു കൊലപാതം നടത്തി. ജയളിത മുഖ്യ മന്ത്രി അദ്ദേഹത്തെ തുറുങ്കിൽ അടച്ചു.. ആ കാലഘട്ടത്തിൽ പെരുമ്പാവൂരിൽ
ഒരു പള്ളി പ്രമാണിയെ ഒരു ക്രിസ്ത്യൻ മഹാ പുരോഹിതൻ കൊല്ലിച്ചു. കേരളത്തിൽ കേസ് അനന്തമായി നീളുന്നു .പണമോഹികളും അധികാര
മത്തു പിടിച്ച രാഷ്ട്രീയക്കാരും ഉള്ള കാലത്തോളം സഭയിലും
സമൂഹത്തിലും നീതി
പെട്ടന്ന് നടപ്പാകില്ല . കോടതി വിരുദ്ധ സമരവും മതമൈത്രീ സമരമുറകളും മുറയ്ക്കു നടക്കും. പിറവത്തും,
കോതമംഗലത്തും കോടതി വിരുദ്ധ നാടകം നടമാടുമ്പോൾ നിയമം നടത്തേണ്ട പോലീസ് വെറും കാഴ്ച്ചക്കാർ..
കോടതി വിധിപ്രകാരം കേവലം 30.മിനിറ്റുകൊണ്ട് വിധി നടപ്പാക്കി സഭാ പ്രശനം പരിഹരിക്കാൻ കേരളാ പൊലീസിന് കഴിവുണ്ട്. പക്ഷേ രാഷ്ട്രിയ മുതലെടുപ്പ് തടസ്സമായി മാറുന്നു .കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റ് വഴികളിലെന്ന് തിരിച്ചറിയാൻ ആർക്കാണ്
കഴിയാത്തത് .പാവപെട്ട വിശ്വാസിയുടെ കണ്ണിൽ പൊടിയിടൽ അവസാനം കെണിയിലേക്ക്.വലിച്ചിഴക്കും
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment