സുപ്രിം കോടതി ഓർത്തഡോൿസ് യാക്കോബായ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നു .
സുപ്രിം കോടതി ഓർത്തഡോൿസ് യാക്കോബായ
വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ
ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നു.
ഭാരതത്തിൻറെ പരമോന്നതകോടതിയുടെ
വിധി സർക്കാരിന് നടപ്പിലാക്കാതെ നിവർത്തിയില്ല
, വിധി അനുസരിക്കാൻ തയാറാകണം
എന്ന് പാത്രിയർക്കീസ് വിഭാഗത്തോട് പറയാനുള്ള ആർജവം സർക്കാർ
കാണിക്കുന്നില്ല .ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ്
നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ
ശ്രമിക്കുന്നത്.ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി
മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടിയിരുന്നത്.
“ജുഡീഷ്യറിയെ
ആദരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം .
അത് ആദരിക്കാനുള്ള സന്നദ്ധത സർക്കാർ ഇതുവരെ കാണിച്ചിട്ടില്ല.ജുഡീഷ്യറിയെ
മാനിച്ചിരുന്നെങ്കിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ
വിഘടിച്ചു നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ , സുപ്രിം കോടതി ആഗ്രഹിച്ചതുപോലെ
ഒന്നിച്ചു വരുവാനുള്ള സാഹചര്യവും ഉണ്ടാകുമായിരുന്നു .അതിനു പകരം വിഘടിച്ചു
നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു. എല്ലായിടവും
രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുമോ
എന്നാണ് അവർ
നോക്കുന്നത് .കോടതി പല പ്രാവശ്യം
താക്കീത് കൊടുത്തു
കഴിഞ്ഞു . മറ്റ് ഇതര
ക്രൈസ്തവ സഹോദരിസഭകളും മൗനം
പാലിക്കുകയാണ് . വിധി അനുസരിക്കാൻ അവരാരും യാക്കോബായ
വിഭാഗത്തോട് പറയുന്നതുമില്ല . എല്ലാവരും കലക്കവെള്ളത്തിൽ മീൻ
പിടിക്കാൻ നോക്കുകയാണ് . മീൻ ഒന്നും കിട്ടുന്നില്ലന്നു മാത്രല്ല , സ്വന്തം കുളത്തിൽ
നിന്ന് മീനുകൾ ചാടി പോകുകയുമാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment