Thursday, 2 January 2020

സെമിത്തേരി ഓർഡിനൻസ്, മലങ്കരസഭയെ ഭിന്നിപ്പിച്ച് നിലനിർത്താൻ വേണ്ടി.

സെമിത്തേരി ഓർഡിനൻസ്,

മലങ്കരസഭയെ ഭിന്നിപ്പിച്ച്  നിലനിർത്താൻ വേണ്ടി.

മലങ്കര സഭ ഒന്നേയുള്ളൂ ,സമാന്തര ഭരണം പാടില്ല എന്ന് ഭാരതത്തിൻറെ പരമോന്നതകോടതി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും  കേരള സർക്കാരിന് മനസ്സിലായിട്ടില്ല . എന്ത് കോടതി ? എന്ത് വിധി ?മലങ്കരസഭയെ ഭിന്നിപ്പിച്ച്  നിലനിർത്താനാണ്  സർക്കാർ ശ്രമിക്കുന്നത് .വിധി നടപ്പിലാക്കുന്നത് പരമാവധി സർക്കാർ  നീട്ടികൊടുത്തതുതന്നെ യാക്കോബായ വിഭാഗത്തിന് സന്തോഷമായി ..കേരളമുഖ്യമന്ത്രിക്ക് യാക്കോബായ വിഭാഗത്തോടുള്ള  കടപ്പാട്  അസധാരണമാണ് .സെമിത്തേരികള്‍  താല്ക്കാലികമായോ ഉപയോഗിക്കാന്മുന്യാക്കോബായ പക്ഷത്തിന് അനുമതി നല്കണമെന്ന് അടുത്ത സമയത്ത് ഓര്ത്തഡോക്സ് സഭയിലെ പ്രമുഖര്ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടതുമാണ് .ഇങ്ങനെ ചെയ്യാൻ നിയമപരമായ തടസങ്ങള്ഉണ്ട് .മാത്രമല്ല .പള്ളി സെമിത്തേരികളില്മാന്യമായ ശവസംസ്കാരം ലഭിക്കുന്നതിന് എല്ലാ ഇടവകാംഗങ്ങള്ക്കും അവകാശമുണ്ടെന്ന വസ്തുത സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. അതേസമയം ശവസംസ്കാരവും അനുബന്ധ കര്മ്മങ്ങളും നടത്തുവാന്‍ 1934 ഭരണഘടനപ്രകാരംനിയമിക്കപ്പെടുന്ന വികാരിക്കു മാത്രമാണ് അധികാരമെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.ഓര്ത്തഡോക്സ് വൈദികര്തങ്ങളുടെ മൃതശരീരങ്ങളില്തൊടുന്നതുപോലും ഞങ്ങള്യാക്കോബായക്കാര്ക്ക് വെറുപ്പാണ് എന്ന്  അവരുടെ ഒരു മെത്രാന്സമീപകാലത്ത് മാധ്യമങ്ങളിലൂടെ തട്ടിവിട്ടത് മറക്കാൻ സമയമായില്ല മലങ്കരസഭയിലെ പാത്രിയർക്കീസ് വിഭാഗത്തിന്  ഓർത്തഡോൿസ് വികാരിമാരോട്  എന്നുമുതലാണ്‌  വെറുപ്പ് ഉണ്ടായത് ? ഓര്ത്തഡോക്സ് വിശ്വാസത്തില്കേവലം ശവസംസ്കാരത്തില്മാത്രം ഒതുങ്ങി നില്ക്കുന്നതല്ല മരണാനന്തര കര്മ്മങ്ങള്‍. കുറഞ്ഞത് 3, 9, 30, 40 ദിവസങ്ങളിലും വർഷത്തിലുള്ള  ഓർമ്മ കുര്ബാനയും , കബറിടത്തില്ധൂപം വയ്ക്കുകയും വേണം. യാക്കോബായക്കാർക്ക് സെമിത്തേരിയിൽ അവകാശമുണ്ടായാൽ അത്  സമാന്തര ഭരണത്തിനു തുല്യമാണ്. സെമിത്തേരികള്ഇടവകകളുടെ അവിഭാജ്യ ഘടകമാണെന്നും അവിടെയും സമാന്തര ഭരണം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതല്ലേ ?. ഓർത്തഡോൿസ് സെമിത്തേരികൾ  പാത്രിയർക്കീസ് വിഭാഗം  ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് . പുതിയ പള്ളികൾ ഉണ്ടാക്കുന്നതുപോലെ  സെമിത്തേരികളും ഉണ്ടാക്കുന്നതാണ് നല്ലത് . വി. ബലി അര്പ്പിച്ച ത്രോണോസുകള്തല്ലിത്തകര്ത്തും വി. കുര്ബാനയെ അപമാനിച്ചും മലങ്കരസഭയിലെ കാനോനിക വൈദികരുടെ പട്ടത്വത്തെ നിഷേധിച്ച് മതിലുചാടിയും ഹെല്മറ്റു വെച്ചും സെമിത്തേരികളില്കുഴിച്ചിട്ട് ഒരു ക്രിസ്ത്യാനിക്ക് ലഭിക്കേണ്ട മാന്യമായ ശവസംസ്ക്കാരവും മരണാന്തര കര്മ്മങ്ങളും പരേതര്ക്ക് നിഷേധിച്ചും   ഓര്ത്തഡോക്സ് വൈദികര്തൊടാതിരിക്കാന്മൃതശരീരം മെഡിക്കല്കോളജിനു വിട്ടുകോടുത്തും വീട്ടുമുറ്റത്ത്  ഒരുമാസക്കാലം പ്രതിഷ്ഠിച്ചും കൂദാശകളെ നിസാരവല്ക്കരിക്കുകയും  ചെയ്തിരിക്കുന്ന  ഒരു വിഭാഗത്തോട്  എങ്ങനെ  സെമിത്തേരി പങ്കിടും ?.ഇനി കോടതി ഉത്തരവിനു വിരുദ്ധമായി സെമിത്തേരി പങ്കാളിത്വം നല്കിയാല്കുടുങ്ങുന്നത് അതത് പള്ളികളിലെ നിയമാനുസൃത വികാരിമാരാണ്.1934-ലെ ഭരണഘടന അനുസരിച്ച വികാരിമാരാണ് ഓരോ ഇടവകപ്പള്ളി സെമിത്തേരിയിലേയും ശവസംസ്ക്കാര രജിസ്റ്റര്എഴുതി സൂക്ഷിക്കേണ്ടത്. നിയമത്തെ കളിപ്പിക്കാന്‍  ആരും തയാറാകരുത് .



                                                                പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment