യാക്കോബായ വിഭാഗത്തിൻറെ തകർച്ചക്ക് കാരണക്കാർ ആരാണ് ?
കേരളത്തിലെ ക്രൈസ്തവ സഭയുടെ സ്ഥാപകൻ കർതൃശിഷ്യനായ
മാർത്തോമ്മാ ശ്ലീഹായാണ് . ഒന്നാംനൂറ്റാണ്ടുമുതൽ തന്നെ ക്രൈസ്തവർ കേരളത്തിലുണ്ട് .ആറാം നൂറ്റാണ്ടുമുതലെങ്കിലും പേർഷ്യൻ സഭയുടെ വൈദിക മേൽനോട്ടത്തിലായിരുന്നു കേരളത്തിലെ സഭയെന്ന് പറയാം . 16-ആം
നൂറ്റാണ്ടിൽ ഉദയംപേരൂർ സുന്നഹദോസിലൂടെ കേരളത്തിലെ ക്രൈസ്തവ സഭ റോമാസഭയുടെ ഭാഗമായെങ്കിലും
1653-ൽ കൂനൻകുരിശ് സത്യത്തിലൂടെ മാർത്തോമാ ക്രിസ്ത്യാനികളിൽ ഒരു ഭാഗം ഈ ബന്ധം തള്ളിക്കളയുകയും
അന്നത്തെ അർക്കദിയാക്കോനായിരുന്ന തോമസിനെ മെത്രാനാക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
1653 മേയ് 22-ന് ആലങ്ങാട്ട് വെച്ച്
12 വൈദികർ ചേർന്ന് മാർത്തോമാ ഒന്നാമൻ എന്ന പേരിൽ ഇദ്ദേഹത്തെ മെത്രാനായി വാഴിച്ചു. മാർത്തോമാ ഒന്നാമനോടൊപ്പം നിന്ന വിഭാഗം മലങ്കര സഭ എന്ന് പിൽക്കാലത്ത്
അറിയപ്പെട്ടു. എന്നാൽ ഈ രീതിയിലുള്ള മെത്രാൻ
സ്ഥാനാരോഹണം അപ്പോസ്തോലിക പിന്തുടർച്ച പ്രകാരം അംഗീകൃതമല്ലെന്നുള്ള മറുവിഭാഗത്തിന്റെ ആക്ഷേപവും അധികാരപരമായും സാമുദായികവുമായുമുള്ള അസ്ഥിരതകളും അലക്സാന്ത്ര്യ, അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളിലെ പൗരസ്ത്യ സഭാതലവന്മാരുമായി ബന്ധം സ്ഥാപിക്കുവാൻ മലങ്കര സഭയെ പേരിപ്പിച്ചു. അതിൻ പ്രകാരം 1655-ൽ സുറിയാനി ഓർത്തഡോക്സ്
സഭയുടെ യരുശലേമിലെ ബിഷപ്പായിരുന്ന ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ കേരളത്തിലെത്തുകയും മാർത്തോമാ ഒന്നാമന്റെ സ്ഥാനാരോഹണം ക്രമപ്പെടുത്തുകയും ചെയ്തു.
സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിലൂടെ മലങ്കര സഭയിൽ പാശ്ചാത്യ സുറിയാനിയിലുള്ള ആരാധനാക്രമവും ആചാരങ്ങളും പ്രചാരത്തിലെത്തി. പകലോമറ്റം തറവാട്ടിലെ അംഗമായിരുന്ന മാർത്തോമാ ഒന്നാമനെ തുടർന്നു മാർത്തോമാ ഒൻപതാമൻ വരെ അതേ കുടുംബത്തിൽ നിന്നു തന്നെയുള്ള എട്ടു പേർ കൂടി മാർത്തോമാ മെത്രാന്മാർ എന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1816-ൽ മാർത്തോമാ പത്താമനായി
നേതൃസ്ഥാനത്തെത്തിയ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിന്റെ കാലം മുതൽ മാർത്തോമാ മെത്രാൻ എന്നതിനു പകരമായി മലങ്കര മെത്രാപ്പോലിത്ത എന്ന് ഈ സ്ഥാനം അറിയപ്പെടുവാൻ
തുടങ്ങി. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ
മലങ്കര സഭ ഇംഗ്ലണ്ടിൽ നിന്നുള്ള
സി.എം.എസ്സ് മിഷണറിമാരുമായി
സഹകരിച്ചു പ്രവർത്തിക്കുവാൻ ആരംഭിച്ചു.പ്രൊട്ടസ്റ്റന്റ് ചിന്താഗതികൾ നടപ്പിൽ വരുത്തുവാനുള്ള ഇവരുടെ ശ്രമങ്ങൾ മൂലം 1836-ൽ മാവേലിക്കരയിൽ വെച്ച്
കൂടിയ മലങ്കര പള്ളി പ്രതിപുരുഷയോഗത്തിലെ തീരുമാനപ്രകാരം ഈ ബന്ധം വിച്ഛേദിക്കപ്പെട്ടു.
തുടർന്ന്
മിഷണറിമാരുടെ ആശയങ്ങളുമായി അടുപ്പമുള്ള ഒരു ചെറിയ വിഭാഗം സഭാംഗങ്ങൾ ആംഗ്ലിക്കൻ സഭയിലേക്ക് മാറുകയും പിൽക്കാലത്ത് ഇവർ സി.എസ്.ഐ.
സഭയുടെ ഭാഗമാവുകയും ചെയ്തു. ഈ വേർപിരിയലിനു പുറമേ
മലങ്കര സഭയുടെ വിശ്വാസങ്ങളിലും ആരാധനാരീതികളിലും നവീകരണത്തിന്റെ ആവശ്യകതയുണ്ടെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കൂടി ഉടലെടുക്കുകയും അത് മാർത്തോമ്മാ സഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു. 1911-ൽ ഉണ്ടായ അധികാരതർക്കങ്ങൾ
സഭയിൽ മലങ്കര മെത്രാപ്പോലീത്തയെയും സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയർക്കീസിനെയും അനുകൂലിക്കുന്നവരായ രണ്ടു വിഭാഗങ്ങളായി ഭിന്നിക്കുന്നതിന് കാരണമായി.
1958-ൽ ഇരുവിഭാഗങ്ങളും ഒന്നായെങ്കിലും
1975-ൽ വീണ്ടും രണ്ടു വിഭാഗങ്ങളായി. ഇവരിൽ ആദ്യവിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നും രണ്ടാമത്തെ
വിഭാഗം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നും ഇപ്പോൾ
അറിയപ്പെടുന്നു.
1912-ൽ മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസിനെ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ കാതോലിക്കയായി വാഴിച്ചതോടെ മലങ്കര ഓർത്തഡോക്സ് സഭയിൽ കാതോലിക്കോസ് സ്ഥാനം നിലവിൽ വന്നു. 1655 ലാണ് അന്ത്യോക്യൻ
പാത്രിയർക്കീസുമായി മലങ്കര സഭക്ക് ബന്ധമുണ്ടാകുന്നത് .പഴയപള്ളിക്കാളൊക്കെ സ്ഥാപിച്ചത് ഇന്നത്തെ
ഓർത്തഡോൿസ് വിഭാഗത്തിലെയും യാക്കോബായ വിഭാഗത്തിലെയും പൂർവികർ ചേർന്നാണ്
.മാർത്തോമ്മാ ശ്ലീഹായ്ക്ക് പട്ടത്വമില്ലെന്നു പരിശുദ്ധ
പാത്രിയർക്കീസ് പറഞ്ഞ് അവഹേളിച്ചതും മലങ്കര
സഭയെ അന്ത്യോക്യൻ സഭയുടെ കീഴിലാക്കാൻ അദ്ദേഹം
ശ്രമിച്ചതും മുടക്കു കൽപന ഇറക്കിയതുമാണ് സഭ
ഭിന്നിക്കാൻ കാരണം .ദശാബ്ദങ്ങളായി കോടതികളിൽ
നടന്നുവന്നിരുന്ന കേസിനു അന്തിമ തീർപ്പായിരിക്കുകയാണ് . കോടതി വിധി സ്വീകരിക്കുക മാത്രമാണ് സമാധാനത്തിനുള്ള വഴി . പരാജയപെട്ടവർ കോടതിയെ
ആക്ഷേപിച്ചതുകൊണ്ടോ ,ആൾക്കൂട്ടത്തെ കാണിച്ചതുകൊണ്ടോ ,മതമൈത്രീ സമ്മേളനം നടത്തിയതുകൊണ്ടോ യാതൊരു
പ്രയോജവുമില്ല . സഭ ഒന്നാകണമെങ്കിൽ ഒന്നാകാനും വേർപിരിയണമെങ്കിൽ അതിനും കോടതിവിധി അംഗീകരിക്കുന്നതാണ്
പോംവഴി .വെറുതെ വട്ടശ്ശേരി
മാർ ദിവന്നാസിയോസ് തിരുമേനിയെ കറ്റം പറഞ്ഞിട്ട്
കാര്യമില്ല
.അന്ത്യോക്യയുടെ മേൽക്കോയ്‌മ ആഗ്രഹിക്കുന്ന
പാത്രിയാർക്കീസ് പക്ഷക്കാർ അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിൽ ആരാധന നടത്തുവാൻ ആഗ്രഹിക്കുന്നവെങ്കിൽ അവരെ തടയാൻ ആർക്കും അവകാശമില്ല . കോടതിയെ സമീപിച്ച് കേസ് നടത്തിയ സ്ഥിതിക്ക് വിധി അംഗീകരിക്കാനും തയാറാകണം . തങ്ങളുടെ കൈവശം ഇരിക്കുന്ന പള്ളികൾ പലതും നഷടപെടുമെന്നത് സത്യമാണ്
. വിധി നടപ്പിലാക്കാൻ വൈകുംതോറും പാത്രിയാർക്കീസ് പക്ഷക്കാർക്ക് വലിയ
നഷ്‌ടം ഉണ്ടായികൊണ്ടിരിക്കും
. മറു വിഭാഗത്തിന് നഷ്‌ടപരിഹാരവും കൊടുക്കാൻ കോടതി
വിധിച്ചേക്കും . ഇപ്പോഴുള്ള വിശ്വാസികളും സത്യം മനസ്സിലാക്കി മറുപക്ഷത്തിലേക്ക് പോകും .തകരുന്ന വഞ്ചിയിൽ കയറാൻ ആളുണ്ടാവില്ല .ഉദയംപേരൂർ സുന്നഹദോസിനു ശേഷം മാർ
ഗ്രീഗോറിയോസ് അബ്ദൽ ജലീൽ ബാവായുടെ കാലം മുതൽ അന്ത്യോഖ്യായുടെ പിതാക്കന്മാർ ഖബറടങ്ങിയ പള്ളികൾ
മലങ്കര സഭയിലുണ്ട് .പാത്രിയർക്കീസിൻറെ മുടക്കു കല്പന യാണ് സത്യത്തിൽ മലങ്കരസഭയുടെ പുരോഗതി തകർത്തത് .പാത്രിയർക്കീസിൻറെ മുടക്കു കല്പന കിട്ടിയനിമിഷം പരിശുദ്ധ ഔഗേൻ ബാവയെ പിറവം
പള്ളിയിൽ നിന്നും പാത്രിയർക്കീസ് വിഭാഗം ഇറക്കിവിട്ടു
.അൻപത് വർഷത്തിനുശേഷം പരമോന്നത കോടതിയുടെ വിധി വന്നിട്ടും പള്ളി ഉടമസ്ഥർക്ക് കൈമാറാൻ എത്ര വർഷമെടുത്തു . എന്തു മാത്രംനാടകീയരംഗങ്ങൾ നടത്തി .
പ്രൊഫ്. ജോൺകുരാക്കാർ
No comments:
Post a Comment