Sunday, 5 January 2020

കിഴക്കേത്തെരുവ് ഐപ്പള്ളൂർ പിണറുവിള കുരിശടിയുടെ ചരിത്രം

കിഴക്കേത്തെരുവ് ഐപ്പള്ളൂർ  പിണറുവിള  കുരിശടിയുടെ ചരിത്രം

പിണറുവിളയിൽ  കുരാക്കാരൻ പി സി ജേക്കബ്  സാറിൻറെ സ്മരണ  നിലനിർത്താനായി കുരാക്കാരൻ പി സി ജേക്കബ് സാറിന്റെ പുത്രൻ കുരാക്കാരൻ  സന്തോഷ് ജേക്കബ് ഐപ്പള്ളൂരിലുള്ള  കുടുംബ വസ്തുവിൽ നിന്നും രണ്ടുസെൻറ്  സ്ഥലം ഒരു പട്ടമല സെന്റ് ജോർജ്‌ ഓർത്തഡോൿസ്‌ ദേവാലയത്തിന് കുരിശടി പണിയുവാൻ നൽകി ..പിണറുവിളയിൽ കുരാക്കാരൻ തോമസ് വൈദ്യൻ കിഴക്കേത്തെരുവിൽ നിന്നും വ്യാപാര സംബന്ധമായ ആവശ്യം മൂലം, താമസം പുനലൂർ ദേശത്തേക്കു താമസം മാറുകയും അവിടെ കുടുംബ അംഗങ്ങൾക്ക് ആരാധന നടത്താൻ ഒരു ദേവാലയം പണിയുകയും ചെയ്തു. അവിടെ ഒരു പൈനാപ്പിൾ ഫാക്ടറി ഉണ്ടായിരുന്നത് കൊണ്ട് ആ സ്ഥലം പൈനാപ്പിൾ ജംഗ്ഷൻ എന്നും, പള്ളി പൈനാപ്പിൾ പള്ളി എന്നും അറിയപ്പെട്ടിരുന്നു.
ഭാഗ്യസ്മരണാർഹൻ ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ  കാതോലിക്കാ ബാവയുംമായുള്ള  തോമസ് വൈദ്യന്റെ ആത്മബന്ധം ആ ദേവാലയ ത്തിന്റെ ഉത്ഭവത്തിനു ഒരു കാരണം ആയിരുന്നു.ഇതിനോട് ഒപ്പം തന്നെകുരാക്കാരൻ തോമസ് വൈദ്യന്റെ പിതാവിന്റെ കബറിടം നിലകൊള്ളുന്ന പട്ടമല സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളിക്കു ഒരു കുരിശടിയും അദ്ദേഹം പണിത് നൽകുക ഉണ്ടായി. ഇവ രണ്ടിന്റെയും 50ആം വാർഷികം ആയിരുന്ന 2017ഇൽ, തന്നെ ആയിരുന്നു സന്തോഷ് ജേക്കബിൻറെ  പിതാവും കുരാക്കാരൻ തോമസ് വൈദ്യന്റെ സഹോദരനും ആയിരുന്ന കുരാക്കാരൻ പിണറുവിളയിൽ പി സി ജേക്കബ് ന്റെ അഞ്ചാം ചരമ വാർഷികം .ഈ അവസരത്തിൽ   സന്തോഷ് ജേക്കബിൻറെ  പിതാവായ പിണറുവിളയിൽ  കുരാക്കാരൻ പി സി ജേക്കബ്  സാറിൻറെ സ്മരണ  നിലനിർത്താനായി കുരാക്കാരൻ പി സി ജേക്കബ് സാറിന്റെ പുത്രൻ  ഐപ്പള്ളൂരിലുള്ള  കുടുംബ വസ്തുവിൽ നിന്നും രണ്ടുസെൻറ്  സ്ഥലം ഒരു പട്ടമല സെന്റ് ജോർജ്‌ ഓർത്തഡോൿസ്‌ ദേവാലയത്തിന് കുരിശടി പണിയുവാൻ നൽകി .പിതാക്കന്മാരുടെ ഓർമ നില നിൽക്കുന്നതിനും അവരുടെ പരസ്പരം ഉളള സ്നേഹത്തിന്റെ പ്രതീകം ആയും ഈ പ്രാർത്ഥന മന്ദിരം നിലനിൽക്കണം എന്ന ആഗ്രഹമാണ്  കുടുംബത്തെ  ഇതിനു പ്രേരിപ്പിച്ചത്. രണ്ട്  വർഷം  കഴിഞ്ഞപ്പോഴേക്കുംഐപ്പള്ളൂർ  പിണറുവിള  പുരയിടത്തിൽ മനോഹരമായ  ഇരുനില   കുരിശടി പണി പൂർത്തി ആയിരിക്കുന്നു.
ഈ സംരഭം പൂർത്തികരിക്കാൻ സന്തോഷ് ജേക്കബിന്  പ്രേരണയും ഊർജ്ജവും ആയിരുന്നത് കുടുബ അംഗവും ആ കാലത്ത് ദേവാലയ സെക്രട്ടറി കൂടി ആയിരുന്ന കിഴക്കേടത്തു കുരാക്കാരൻ കോശി ഉമ്മനായിരുന്നു .കൂടാതെ ആ കാലത്തു വികാരി ആയിരുന്ന ടൈറ്റസ് ജോൺ അച്ചൻ, ഇടവക അംഗം കൂടി ആയിരുന്ന സോബി വര്ഗീസ് അച്ചൻ എന്നിവരും  ഇപ്പോഴത്തെ  ഇടവക വികാരി ആയിരിക്കുന്ന ജോൺസൺ മുളമൂട്ടിൽ അച്ചനോടും തന്നാൽ കഴിയുന്ന ഭംഗിയായി ഇതിന്റെ പണി പൂർത്തിയാക്കി തന്ന കോൺട്രാക്ടറും നല്ല സുഹൃത്തും ആയ സുരേഷ് നോടും ഉളള നന്ദി അറിയിക്കുന്നു. ഈ പ്രാർത്ഥനാലയത്തിൻറെ കൂദാശ 2019  ഡിസംബർ 14ന്   ശനിയാഴ്ച  വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപൻ വന്ദ്യ തേവോദോറോസ് തിരുമേനി യുടെ കാർമികത്വത്തിൽനടന്നു . നൂറുകണക്കിന് കുടുംബാംഗങ്ങളുംസുഹൃത്തുക്കളും  ബന്ധു മിത്രാദികളും നാട്ടുകാരും പങ്കടുത്തു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment