അന്ത്യോഖ്യ പാത്രിയർക്കീസ് അദ്ദേഹത്തിൻ്റെ കീഴിൽബദൽ കാതോലിക്കായെ വാഴിച്ചപ്പോൾ തന്നെമലങ്കര ഓർത്തഡോൿസ് സഭയുമായുള്ള ബന്ധം അവസാനിച്ചു
അന്ത്യോഖ്യ പാത്രിയർക്കേറ്റുമായുള്ള മലങ്കര സഭയുടെ ബന്ധം 1934 ലെ
സഭാഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട് . ഭരണഘടനയിലെ വകുപ്പുകൾ 1, 2, 101, 114,
118 എന്നിവപരിശോധിക്കുക
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഓർത്തഡോക്സ് സുറിയാനി
സഭയുടെ ഒരു വിഭാഗമാണ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോഖ്യാപാത്രിയർക്കീസ് ആണ്.പാത്രിയർക്കീസ് മേലദ്ധ്യക്ഷനായ സഭയുടെ പേര് 'സിറിയൻ ഓർത്തഡോക്സ് സഭ' (ഇപ്പോൾ സിറിയക് ഓർത്തഡോക്സ് സഭ) എന്നാണ്. ഇന്ത്യയിലെ സഭയുടെ പേര് 'മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നുമാണ്. മലങ്കരസഭ
സിറിയൻ ഓർത്തഡോക്സ് സഭ (Syrian Orthodox
Church) യുടെ ഭാഗ(part) മോ വിഭാഗ(division) മോ അല്ല...
അന്ത്യോഖ്യ പാത്രിയർക്കീസിന്റെ കീഴിലുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായിരുന്നെങ്കിൽ മലങ്കര സഭയ്ക്ക് പൂർണ്ണ ഉൾഭരണ സ്വാതന്ത്ര്യവും വ്യക്തിഗതത്വവും ലഭ്യമാകുമായിരുന്നില്ല.
വകുപ്പ്
101 ൻ പ്രകാരം പാത്രിയർക്കീസിന് മലങ്കരയിൽ അംഗീകാരം സിദ്ധിക്കണമെങ്കിൽ : അദ്ദേഹം കാനോനികമായി വാഴിക്കപ്പെട്ടിരിക്കണം.കൂടാതെ മലങ്കര
സഭയുടെ സഹകരണത്തോടെ വാഴിക്കപ്പെട്ടിരിക്കണം. വകുപ്പ് 114 പ്രകാരം , മലങ്കര സs അംഗീകരിച്ച കാനോനിക
പാത്രിയർക്കീസ് ഉണ്ട് എങ്കിൽ അദ്ദേഹത്തെ കാതോലിക്ക വാഴ്ചയിൽ സംബന്ധിക്കുവാൻ മലങ്കര സഭ ക്ഷണിക്കേണ്ടതുണ്ട്. അദ്ദേഹം ക്ഷണപ്രകാരം
എത്തിച്ചേർന്നാൽ അദ്ദേഹമായിരിക്കും വാഴ്ചയുടെ മുഖ്യ കാർമ്മികൻ. ഇത് , വീണ്ടും മലങ്കര സഭയിൽ പാത്രിയർക്കീസിനുള്ള ഒരു നിയന്ത്രണ - ഇടപെടൽ അധികാരമല്ല. നേരെ മറിച്ച് ഒരു സംയുക്ത സഭയിലെ പ്രധാന മേലദ്ധ്യക്ഷനുള്ള ആദരവാണ് . വകുപ്പ് 118 പ്രകാരം കാതോലിക്കയുടെ പേരിൽ ആരോപണം ഉണ്ടാകുന്ന പക്ഷം ആയത് ചർച്ച ചെയ്യുവാൻ കൂടുന്ന മലങ്കരസഭാ സുന്നഹദോസിൽ ആദ്ധ്യക്ഷം വഹിക്കുവാൻ അംഗീകൃത പാത്രിയർക്കീസ് ഉണ്ടെങ്കിൽ അദ്ദേഹം ക്ഷണിക്കപ്പെടേണ്ടതാണ്..എന്നാൽ ഇപ്പോൾ പാത്രിയർക്കീസ്
മലങ്കര സഭാ ഭരണഘടന അംഗീകരിക്കുന്നില്ല. ഭരണഘടന അംഗീകരിക്കുന്നതു വഴിയാണ് ഭരണഘടനാപരമായ പരസ്പര ബന്ധം നിലവിൽ വരുന്നതും നിലനില്ക്കുന്നതും.കാതോലിക്കേറ്റിനെ പാത്രിയർക്കീസ് അംഗീകരിക്കാത്ത സാഹചര്യത്തിൽ കാതോലിക്കേറ്റ് - പാത്രിയർക്കേറ്റ് ബന്ധം നിലവിൽ വരുന്നില്ല.
നിലവിലിരിക്കുന്ന കാതോലിക്കേറ്റ് എന്ന കാനോനിക - നിയമാനുസൃത സംവിധാനത്തിനെതിരെ അനധികൃതമായി പാത്രിയർക്കീസ് സമാന്തര- ബദൽ കാതോലിക്കേറ്റ് സൃഷ്ടിച്ച് കോടതി വിധികളും കാനോനും ലംഘിച്ചിരിക്കുകയുമാണ് .അതു കൊണ്ട് മലങ്കര സഭ പാത്രിയർക്കീസിന് നൽകുന്ന ഭരണഘടനാപരമായ
പദവികൾ നിർവ്വീര്യ മാക്കപ്പെട്ടിരിക്കുകയാണ്. പാത്രിയർക്കീസുമായുള്ള ബന്ധം പുനഃ
സ്ഥാപിക്കണമെങ്കിൽ പാത്രിയർക്കീസ്
ഭരണഘടനയും അതിൻ പ്രകാരമുള്ള നിയമാനുസൃത സംവിധാനത്തെയും സ്വീകരിക്കുകയും ബദൽ സംവിധാനം നിറുത്തലാക്കുകയും ചെയ്ത് നിയമാനുസൃത കാതോലിക്കേറ്റുമായുള്ള ബന്ധം പുന:സ്ഥാപനത്തിന് തയ്യാറാകേണ്ടതുണ്ട്.പാത്രിയർക്കേറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അനധികൃത നടപടികൾ പിൻവലിച്ച് ഭരണഘടനാപരമായ ബന്ധത്തിൽ വന്നാൽ സഭാ പ്രശ്നം തീരുന്നതാണ്. അതായത് മലങ്കര സഭ - പാത്രിയർക്കീസ് ബന്ധം ഭരണഘടന പ്രകാരമാവുകയാണ് വേണ്ടത്.അന്ത്യോഖ്യ പാത്രിയർക്കീസ് അദ്ദേഹത്തിൻ്റെ കീഴിൽ ബദൽ കാതോലിക്കായെ വാഴിച്ചപ്പോൾ തന്നെമലങ്കര
ഓർത്തഡോൿസ് സഭയുമായുള്ള ബന്ധം അവസാനിച്ചു .അന്ത്യോക്യാസഭയുടെ ആധിപത്യം ഇഷ്‌ടപ്പെടുന്നവരാണ് യാക്കോബായ വിഭാഗം എന്നറിയപ്പെടുന്ന പാത്രിയർക്കീസുകാർ .അവർ അങ്ങനെ തന്നെ പോകുന്നതാണ് സഭയിൽ
ശാശ്വത സമാധാനത്തിന് നല്ലത് . കോടതിയിൽ പോയതിനാൽ
കോടതി വിധി അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment