സെമിത്തേരി ഓർഡിനൻസ്
നിയമപരമായി നിലനിൽക്കുമോ ?
ഏതാനം ദിവസം മുൻപ് ഗവർണർ
ഒപ്പിട്ട കേരള സർക്കാരിൻറെ സെമിത്തേരി ഓർഡിനൻസ് നിയമപരമായി നിലനിൽക്കുമോ
? നിയമവിദഗ്ദ്ധർ അഭിപ്രായം
പറയട്ടെ .ഇന്ത്യൻ ഭരണഘടനയുടെ 123 ഉം 213 ഉം വകുപ്പുകൾ പ്രകാരം
ഇന്ത്യൻ പ്രസിഡന്റിന്റെയും (രാഷ്‌ട്രപതി), ഗവർണ്ണറുടെയും പ്രേത്യേകാധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് കാര്യനിർവ്വഹകണ വിഭാഗം അഥവാ ഗവൺമെന്റ് പുതിയതായി കൊണ്ടുവരുന്ന നിയമങ്ങളെയാണ് ഓർഡിനൻസ് എന്നു പറയുന്നത്.ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി തീർപ്പുകല്പിച്ച സമുദായകേസിന്റെ അന്തിമ വിധിയുടെ ഉത്തരവ് വന്ന ദിവസം മുതൽ അത് ഈ രാജ്യത്തിന്റെ നിയമമായി
മാറി(Law of Land). ഈ ഉത്തരവിനെ അട്ടിമറിക്കുവാൻ
കേരള സംസ്ഥാന സർക്കാർ രൂപം നൽകിയ ഓർഡിനൻസ് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
2017 ജൂലൈ 3 ന് ബഹു. സുപ്രീംകോടതി
തീർപ്പുകല്പിച്ച സഭാകേസിന്റെ അന്തിമ വിധിയും, കോതമംഗലം ചെറിയ പള്ളിയെ സംബന്ധിച്ച് ബഹു.കേരളാ ഹൈക്കോടതിയിൽനിന്നും ഉണ്ടായ വിധിയിൽ ഇടവക പള്ളികളുടെയും, പള്ളിവക സ്വത്തുക്കളുടെയും, പള്ളിവക സെമിത്തേരികളുടെയും പൂർണ്ണ അധികാരവും 1934 ലെ മലങ്കര സഭാ
ഭരണഘടന അനുസരിച്ചു ഇടവക മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിമാർക്കാണെന്നും, അതിന്റെ എല്ലാ ഗുണഗണങ്ങളും ലഭിക്കേണ്ടത് അതാത് ഇടവകകളുടെ നിയമാനുസൃതമുള്ള അവകാശികളായ ഇടവകാംഗങ്ങൾക്കാണെന്നും വ്യക്തമായി പറഞ്ഞിട്ടുള്ളതാകുന്നു. ഈ ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട്
മലങ്കര ഓർത്തോഡോക്സ് സഭയുടെ ശവക്കല്ലറകൾ പൊതുശ്മശാനം ആക്കാനുള്ള കേരളാ സർക്കാരിന്റെ നീക്കം കോടതികളോടുള്ള ദാർഷ്ട്യത നിറഞ്ഞ വെല്ലുവിളി ആയേ കാണാൻ കഴിയൂ.
സർക്കാർ ർ, ഇതിനു മുൻപ്
സമാനമായ രീതിയിൽ കണ്ണൂർ– കരുണ മെഡിക്കൽ കോളേജിലെ അഡ്മിഷൻ വിഷയത്തിൽ ഒരു ഓർഡിനൻസ് കൊണ്ടുവരുകയും പ്രതിപക്ഷാംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയും അങ്ങനെ സുപ്രീം കോടതി വിധിയെ മറികടക്കാൻ ശ്രമിക്കുകയും, അവസാനം സുപ്രിം കോടതി തന്നെ ആ ഓർഡിനൻസ് റദ്ദാക്കുകയും,
കേരള സർക്കാരിനെ അതി രൂക്ഷമായ ഭാഷയിൽ ബഹു. സുപ്രീം കോടതി ശാസിക്കുകയും ചെയ്തിട്ടുള്ളതാണ്
.കരുണ മെഡിക്കൽ കോളേജ് അഡ്മിഷൻ ഓർഡിനൻസിന് സമാനമായതിനാലും, 2017 ജൂലൈ 3 ലെ അന്തിമ വിധിക്കുള്ളിൽ
നിന്നു കൊണ്ട് മാത്രമേ സർക്കാരിന് സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ചിട്ടുള്ളതിനാലും
, മലങ്കര സഭാ തർക്കത്തിലുള്ള ഈ ഓർഡിനൻസ് ബഹു.
സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.
മലങ്കര ഓർത്തഡോക്സ് സഭയുടെ വിഘടിത വിഭാഗമായ യാക്കോബായ വിഭാഗത്തിന് വേണ്ടി ഇടതുപക്ഷ സർക്കാർ നിർമ്മിച്ചിരിക്കുന്ന ഈ ഓർഡിനൻസ് കേരളത്തിലെ
മറ്റ് ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കും ബാധകമാണ് എന്നതും ശ്രദ്ധേയമാണ്.മാതൃസഭ വിട്ട് മറ്റ് പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗത്തിലേക്ക് ചേക്കേറിയവരെയും, ക്നാനായ സമുദായത്തിൽ നിന്നും പല കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരെയും
ഒക്കെ മാതൃ സഭയുടെ സെമിത്തേരികളിൽ അതാത് ഇടവകകളിലെ ഇടവക വികാരിമാരുടെ അനുമതിയില്ലാതെ, റവന്യൂ – പോലീസ് ഉദ്യോഗസ്ഥർ വന്നു കബറടക്കാം എന്നുള്ള ദുരവസ്ഥയും ഈ ഓർഡിനൻസു കൊണ്ട്
സംജാതമാകും എന്നതിൽ തർക്കമില്ല. അധികം താമസിക്കാതെ
കോടതി സെമിത്തേരി ഓർഡിനൻസ്
റദ്ദാക്കുമെന്ന് കരുതാം
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment