നേരുള്ളവർക്കേ നിലപാടുണ്ടാകൂ,
നിലപാടുള്ളവർക്കേ നിലയുണ്ടാകൂ
“നേരുള്ളവർക്കേ നിലപാടുണ്ടാകൂ,
നിലപാടുള്ളവർക്കേ നിലയുണ്ടാകൂ
, നിലയുള്ളവർക്കേ വിമർശകരും ശത്രുക്കളും ഉണ്ടാകൂ”
എന്ന് പഴമൊഴികൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാപൗലോസ് ദ്വതീയൻ കാതോലിക്കാ ബാവായുടെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. കൃതിമത്വമില്ലാതെ പൗരസ്ത്യ കാതോലിക്കാ - മലങ്കര മെത്രാപോലീത്ത എന്ന് അനിഷേധ്യ മഹത്വ സ്ഥാനത്തിനോടും, പൂർവിക പിതാക്കന്മാരുടെ
പോരാട്ടങ്ങളോടും പരിപൂർണ സത്യസന്ധത പുലർത്തുന്ന തിരുമേനി മലങ്കര സഭയുടെ എക്കാലത്തെയും ചരിത്രത്തിൽ അനശ്വരനായിരിക്കും.
ഭരണാധികാരികളുടെ ഭീഷണിക്കും, രാഷ്ട്രീയ ഒടിയന്മാരുടെ പ്രലോപനങ്ങൾക്കും
വഴങ്ങി കൊടുക്കാതെ, വിഘിടിത നേതൃത്തിന്റെയും അവരുടെ സൈബർ ഗ്രൂപ്പുകളുടെയും
ക്രൂരമായ ആക്ഷേപങ്ങളിലും,
ന്യായവിധിയിലും വഴുതി വീഴാതെ, സ്വന്തം പാളയത്തിലെ തന്നെ അവസരവാദികളുടെയും അസൂയക്കാരുടെയും പിൻകുത്തിൽ കാലിടറാതെ മലങ്കര സഭയിലെ തൻ്റെ ചരിത്ര ദൗത്യം പരിശുദ്ധ പിതാവ് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു. ചരിത്രം പിൽക്കാലത്തു തന്നെ എങ്ങനെ അടയാളപ്പെടുത്തണും എന്ന്, മലങ്കര നസ്രാണികളുടെ ഉൾത്തുടിപ്പു നന്നായി അറിയുന്ന പരിശുദ്ധ പിതാവിന് നല്ല ബോദ്യമെന്നുമുണ്ട്. സഭയിൽ ശാശ്വതസമാധാനമാണ്
തിരുമേനിയുടെ ലക്ഷ്യം .അത് കൊണ്ട് തന്നെ രോഗമോ, പീഡയോ, ശാപമോ, ആക്ഷേപമോ ഒന്നും പരിശുദ്ധതിരുമേനിയെ
തൻറെ സഭയുടെയും, വിശ്വാസികളുടെയും അവകാശങ്ങളെ നേടുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിയില്ല.
പരമ സ്വാതികനായ പരിശുദ്ധ ഔഗേൻ ബാവ ഉൾപ്പെടെയുള്ള പൂർവ്വ കാതോലിക്കാ ബാവമാരൊക്കെയും, തങ്ങൾ നിയോഗിക്കപ്പെട്ട വലിയ ദൗത്യത്തിന് അനുസരിച്ചു സഭയെ മുന്നിൽ നിന്നും നയിക്കാൻ കരുത്തു കാട്ടിയിരുന്ന പിതാക്കന്മാർ ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ വ്യകതമാകും. മലങ്കര സഭ അതിന്റെ അവകാശ പോരാട്ടങ്ങളിൽ നിന്നും, നിലപാടുകളിൽ നിന്നും ഒരിഞ്ചു പുറകോട്ടു പോകില്ല.ചരിത്രത്തിൽ നിന്ന് സഭ ഒത്തിരി പഠിച്ചിട്ടുണ്ട് .സഭയുടെ ചരിത്രവും
നിലപാടുകളും കോടതി വിധികളും ശരിക്കും മറുതലിച്ചു നിൽക്കുന്നവർ മാതൃസഭയിലേക്ക് വരിക .
പ്രൊഫ്. ജോൺകുരാക്കാർ
No comments:
Post a Comment