Tuesday, 7 January 2020

അധികാര സ്ഥാനത്തിരുന്നവർ വെറുതെ കയ്യടിക്കുവേണ്ടി പ്രസംഗിക്കുന്നത് ശരിയല്ല .

അധികാര സ്ഥാനത്തിരുന്നവർ  വെറുതെ കയ്യടിക്കുവേണ്ടി പ്രസംഗിക്കുന്നത് ശരിയല്ല .

കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിലെ  യാക്കോബായ വിഭാഗത്തിൻറെ മതമൈത്രീ സമരപന്തലിൽ റിട്ടജസ്റ്റിസ് കമൽ പാഷാ പ്രസംഗിച്ചു. ജസ്റ്റിസ് കമൽ പാഷാ തൻറെ പ്രസംഗത്തിൽ പൗരത്വഭേദഗതി ബില്ലിനെ കുറിച്ചാണ് കൂടുതൽ സമയവുംപറഞ്ഞത് . കുറച്ചു സമയം  യാക്കോബായ വിഭാഗത്തിന്‌  നീതി ലഭിക്കാത്തതിനെ കുറിച്ച്  പറഞ്ഞു . എന്തു  നീതിയാണ് അവർക്ക്  നിഷേധിക്കപ്പെട്ടത് ?പരമോന്നത കോടതിയുടെ വിധി അനു?സരിക്കാൻ  അവരോടു  അദ്ദേഹം പറയണമായിരുന്നു .ജനത്തിൻറെ കയ്യടി വാങ്ങിക്കാൻ ആർക്കും എന്തും പറയാം എന്ന സ്ഥിതി  രാജ്യത്തിനാപത്താണ് .സുപ്രീം കോടതി വിധികൾ രാജ്യത്തിൻറെ നിയമം ആണെന്നിരിക്കെ കേരള സർക്കാരിന് ഓരോ സുപ്രീം കോടതി വിധിയും തന്നിഷ്ടപ്രകാരം ദുർവ്യാഖ്യാനം ചെയ്യുന്നതാണ് കണ്ടുവരുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു സർക്കാർ എന്തുകൊണ്ട് ഇങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. തർക്കങ്ങൾ ഉണ്ടാകുമ്പോഴാണ് ആളുകൾ കോടതിയെ സമീപിക്കുന്നത്, വർഷങ്ങളോളം കേസ് നടത്തി വിധി സമ്പാദിച്ചു കഴിയുമ്പോൾ വിധി നടപ്പാക്കുന്നത് നീട്ടികൊണ്ടുപോകുകയും ,വിധിയെ അസ്ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതും ശരിയല്ല .

കോടതികൾ എന്നു പറഞ്ഞാൽ നീതീന്യായ കോടതികൾ എന്നാണു ജനങ്ങൾ  മനസ്സിലാക്കുന്നത്. ജസ്റ്റിസ് കമൽ പാഷയെ  പോലുള്ളവരുടെ അഭിപ്രായം മറിച്ചാകാൻ തരമില്ല .അദ്ദേഹം വിരമിക്കുന്നതുവരെ  കോടതിയിൽ ആയിരുന്നുവല്ലോ .ദശാബ്ദങ്ങളായി നടക്കുന്ന സഭാകേസിൽ  തെറ്റുപറ്റിയെന്ന്  അദ്ദേഹത്തിന് പറയാമോ ?തലയെണ്ണി ഭൂരിപക്ഷം നോക്കി ഏതെങ്കിലും കോടതി വിധിക്കാറുണ്ടോ ?  .ദശാബ്ദങ്ങളായി നടക്കുന്ന സഭാകേസിൽ  ദീർഘകാലം ജഡ്ജിയായി ഇരുന്നിട്ടും യാക്കോബായക്കാർക്ക്അനുകൂലമായി ഒരു വിധി പുറപ്പെടുവിക്കാൻ ജസ്റ്റിസ് കമൽ പാഷാക്ക്  കഴിഞ്ഞിട്ടുമില്ല . മലങ്കര  സഭാചരിത്രം അദ്ദേഹത്തിന്  ശരിക്ക് പഠിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ .യാക്കോബായ വിഭാഗംമലങ്കര ഓർത്തൊഡോക്സ്സുറിയാനി സഭയുടെ അവിഭാജ്യ ഘടകമാണെന്നാണ്സുപ്രീം കോടതിയിൽ എഴുതി കൊടുത്തത്‌. താങ്കൾ അത് അറിഞ്ഞില്ലേ? അത് ശരിയുമാണ് .1958-ലെ കോടതി വിധിയിൽ അംഗീകരിക്കപ്പെട്ട, 1934 ഭരണ ഘടന സുപ്രീംകോടതിയിൽ തന്നേയില്ലേ ? വെറുതെ കയ്യടിക്കുവേണ്ടി പ്രസംഗിക്കുന്നത് ശരിയല്ല .


പ്രൊഫ്. ജോൺ കുരാക്കാർ .

No comments:

Post a Comment