ജനഹിതം നോക്കി കോടതിവിധി നടപ്പിലാക്കാൻ പറ്റുമോ ?
ഓരോ മതത്തിനും സഭയ്ക്കും
അതിൻറെതായ ആചാരാനുഷ്‌ടാനങ്ങളും വിശ്വാസപ്രമാണങ്ങളും ഉണ്ട് ,ആദ്യം ഓർത്തഡോൿസ് സഭാ വിശ്വാസം
എന്താണെന്ന് പഠിക്കുക . മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ഓർക്കുകയും
ചെയ്യുന്ന സഭയാണത് . മരിച്ചവരെ സംസ്‌കരിക്കാൻ ഓർത്തഡോൿസ്
സെമിത്തേരികളെ സമീപിക്കാതെ ദഹീപ്പിക്കണമെന്നാണ് ഒരു
യാക്കോബായ വിശ്വാസി എഴുതിയിരിക്കുന്നത്.
മരിച്ചവരെ ക്രിസ്ത്യാനികൾ ദഹിപ്പിക്കാത്തത്തിനും കാരണമുണ്ട് .കർത്താവിന്റെ രണ്ടാം വരവിങ്കൽ പുനരുഥാനം ഉണ്ടെന്നല്ലേ വിശ്വാസം.. അവിടെ അങ്ങനെ ആണല്ലോ, ഇവിടെ ഇങ്ങനെ ആണല്ലോ, അതുകൊണ്ട് നമുക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്നു പറയുന്നതിൽ കാര്യമില്ല.ഇവിടെ ഇങ്ങനെയാണ് . മലങ്കരസഭാതർക്കത്തിന് ഒറ്റ പരിഹാരമേയുള്ളു - ജനഹിതം മാനിക്കുക..
ഓരോ പള്ളിയിലും ജനഹിതം അറിഞ്ഞ് ഭൂരിപക്ഷത്തിന് പള്ളികൾ കൈമാറുക എന്നാണു എന്നാണ് പാത്രിയർക്കീസിൻറെ വിധേയത്വം
ആഗ്രഹിക്കുന്നവരുടെ പൊതുവെയുള്ള അഭിപ്രായം .റിട്ട ജഡ്‌ജി കമൽ പാഷയും
ഇതു തന്നെ കോതമംഗലത്തു പറഞ്ഞു എന്നാൽ പിന്നെ എന്തിനു കോടതിയിൽ പോയി, ഈ
ആശയം കോടതിയിൽ ഇത് പറയാമായിരുന്നില്ലേ ? ബഹു .കമൽ പാഷ ദീർഘകാലം കോടതിയിലും ആയിരുന്നല്ലോ . കോടതി വിധി നടപ്പാക്കാതിരിക്കാൻ
മതമൈത്രിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയ പള്ളി നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 35 ദിനത്തിൽ പള്ളിക്ക്
മുമ്പിൽ വൈദീകരും വിശ്വാസികളും പ്രാത്ഥിക്കുകയാണ് . വിധി നടപ്പിലാക്കാതിരിക്കാൻ കഴിയുമോ ?
തമിഴ്നാട്ടിൽ തിരുട്ടു ഗ്രാമത്തിൽ ഭൂരിപക്ഷം പേര് കള്ളൻമാരാണന്നുപറയുന്നു .അങ്ങനെയെങ്കിൽ അതിൽ ഏറ്റവും വലിയ കള്ളനെ പൊലീസ് മേധാവി ആക്കിയാൽ
പോരെ.? ജനകൂട്ടം നോക്കി ബറാബാസിനെ വിട്ടുകൊടുത്തു എന്നിട്ടു സത്യത്തിനെ കുരിശിലേറ്റി പക്ഷെ സത്യം മൂന്നാം ദിനം പുറത്തുവന്നു , ഒരിക്കലും ജനകൂട്ടം കൊണ്ട് സത്യത്തെ പരാജയപെടുത്താനോ മൂടിവെക്കാനോ പറ്റില്ല അത് പുറത്തുവരും അതാണ് നമ്മൾ കാണുന്നത് . ദൈവവിധി കോടതിവിധിയായി ഇവിടെ
ലഭിച്ചിരിക്കുകയാണ് .അത് മാനിക്കുകതന്നെ വേണം.ജനഹിതം തിരഞ്ഞെടുപ്പിൽ മാത്രം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment